Home Ociana ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി ; 8000 കിലോഗ്രാം ഭാരം- വീഡിയോ

ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി ; 8000 കിലോഗ്രാം ഭാരം- വീഡിയോ

60
0

ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി. ടാന്‍സാനിയയിലാണ് ജീവിച്ചിരിക്കുന്നതില്‍ വച്ച്‌ ലോകത്ത് ഏറ്റവും ഭാരമേറിയതെന്ന് കരുതുന്ന ആനയെ കണ്ടെത്തിയതെന്ന് ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. ടാന്‍സാനിയയില്‍ കണ്ടെത്തിയ ആനയ്ക്ക് 8000 കിലോഗ്രാമാണ് തൂക്കം. ഇതിന്റെ ദൃശ്യങ്ങള്‍ സുശാന്ത നന്ദ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഭാരത്തിന്റെ കാര്യത്തില്‍ അംഗോളയില്‍ കണ്ടെത്തിയ ആനയ്ക്കാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 11000 കിലോഗ്രാമായിരുന്നു ഭാരം. ഇന്ന് ഇത് ജീവിച്ചിരിപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here