Home Europe ഭീമന്‍ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ കണ്ടെത്തി

ഭീമന്‍ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ കണ്ടെത്തി

17
0

ലണ്ടന്‍ : ബ്രിട്ടനില്‍18 കോടി വര്‍ഷത്തോളം പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ കണ്ടെത്തി.10 മീറ്ററോളം നീളമുള്ള ഈ ഫോസിലിന് ഒരു ടണ്ണോളം ഭാരം വരും. റട്ട് ലാന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ടീം ലീഡറായ ജോ ഡേവിഡാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പിന്നീട് പാലിയന്റോളജിസ്റ്റ് ഡോ. ഡീന്‍ ലോമാക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ ഖനനം നടത്തി. പ്രദേശത്ത് ഇതിന് മുമ്ബ് തിമിംഗലത്തിന്റെയും ഡോള്‍ഫിനുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ അത്തരത്തില്‍ എന്തെങ്കിലുമായിരിക്കാമെന്നാണ് കരുതിയതെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ.ഡീന്‍ ലോമാക്സ് പ്രതികരിച്ചു. എന്നാല്‍ വിശദമായ പരിശോധനയിലാണ് ഡോള്‍ഫിനുകളുമായി സാമ്യമുള്ള ഇക്ത്യോസോര്‍ ജീവിയുടെ ഫോാസിലാണെന്ന് കണ്ടെത്തിയത്.

കൂര്‍ത്ത പല്ലുകളും കണ്ണുകളുമുള്ള ഇവ ‘കടല്‍ ഡ്രാഗണ്‍’ എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്. 1970 കളില്‍ റട്ട്ലാന്‍ഡ് ജലാശയത്തിന്റെ നിര്‍മാണ വേളയിലും വലുതും ചെറുതുമായ ഇക്ത്യോസോറിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇക്ത്യോസോര്‍ ജീവിവര്‍ഗങ്ങള്‍ക്ക് ഏകദേശം ഒന്‍പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് വംശനാശണ്‍ സംഭവിച്ചതെന്നാണ് നിഗമനം. ഇവയ്ക്ക് സാധാരണ 25 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ഇക്ത്യോസോറിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ഫോസിലാണിതെന്നാണ് ഗവേഷകരുടെ വാദം. ഇരുന്നൂറ് വര്‍ഷത്തിലേറെയായി ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇക്ത്യോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here