Home Europe അധികാരത്തില്‍ 70 വര്‍ഷം തികച്ച്‌ എലിസബത്ത് രാജ്ഞി ആഘോഷമാക്കാന്‍ ബക്കിങ്ഹാം കൊട്ടാരം

അധികാരത്തില്‍ 70 വര്‍ഷം തികച്ച്‌ എലിസബത്ത് രാജ്ഞി ആഘോഷമാക്കാന്‍ ബക്കിങ്ഹാം കൊട്ടാരം

22
0

ലണ്ടന്‍ : ബ്രിട്ടനില്‍ എലിസബത്ത് രാജഞി അധികാരത്തിലെത്തിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ച്‌ പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി ആറിന് 70 വര്‍ഷം തികയും. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കുകയാണ്. പ്ലാറ്റിനെ ജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

എട്ടുവയസ്സുമുതലുള്ള യു.കെ. സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനമായ പുഡ്ഡിംഗ് മത്സരങ്ങളില്‍ ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവര്‍ മത്സരത്തില്‍ വിധികര്‍ത്താക്കളാകും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കും. രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. കൊട്ടാരത്തിലെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here