Home India 400/- രൂപയ്ക്ക് 6 മണിക്കൂര്‍ സമയം കൊണ്ട് ആലപ്പുഴയുടെ (കുട്ടനാടിന്റെ) ജല സൗന്ദര്യം ആസ്വദിക്കാം

400/- രൂപയ്ക്ക് 6 മണിക്കൂര്‍ സമയം കൊണ്ട് ആലപ്പുഴയുടെ (കുട്ടനാടിന്റെ) ജല സൗന്ദര്യം ആസ്വദിക്കാം

17
0

സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സര്‍വീസ് വേഗ 2 ന്റെ സര്‍വീസ് ഇന്നലെ മുതല്‍ പുനരാരംഭിച്ചു .രാവിലെ 11 മണിക്ക് പുറപ്പെട്ട് ആലപ്പുഴ പുന്നമടക്കായല്‍,വേമ്ബനാട് കായല്‍,മുഹമ്മ, പാതിരാമണല്‍, കുമരകം, റാണി, ചിത്തിര, മാര്‍ത്താണ്ഡം, R ബ്ലോക്ക്‌ , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയില്‍ എത്തും. കുടുംബശ്രീയുടെ രുചികരമായ മീന്‍കറിയടക്കമുള്ള ഭക്ഷണം 100 രൂപ നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC – 600/- നോണ്‍ AC -400 /-. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേര്‍ക്ക് യാത്ര ചെയ്യാം. 40 AC സീറ്റും 80 Non AC സീറ്റും.കൊവിഡ് പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

9400050322

9400050325

9400050327

LEAVE A REPLY

Please enter your comment!
Please enter your name here