Home Gulf പ്ര​വാ​സി സി​നി​മ ‘അ​വ​ളി’​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി

പ്ര​വാ​സി സി​നി​മ ‘അ​വ​ളി’​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി

9
0

റി​യാ​ദ് ​: പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ‘അ​വ​ള്‍’ എ​ന്ന സ്ത്രീ​പ​ക്ഷ ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യി​ക സി​ത്താ​ര ആ​ല​പി​ച്ച ‘കാ​ല​വേ​ഗ​മോ​ടി മാ​യു​മ്ബോ​ള്‍…’ എ​ന്ന ഗാ​ന​മാ​ണ്​ റി​ലീ​സ്​ ചെ​യ്ത​ത്. പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് ര​ചി​ച്ച്‌ യു​വ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ രാ​ജ് സം​ഗീ​തം ന​ല്‍കി​യ ഗാ​നം ഇ​തി​ന​കം ന​ല്ല അ​ഭി​പ്രാ​യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​സ്.​കെ. ക്രി​യേ​റ്റി​വും വ​ഞ്ചി​പ്പു​ര ഫി​ലിം​സും ചേ​ര്‍ന്നൊ​രു​ക്കു​ന്ന സി​നി​മ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്​ റി​യാ​ദി​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി പ്ര​വാ​സി​യാ​യ സി​ജി​ന്‍ കൂ​വ​ള്ളൂ​ര്‍ ആ​ണ്.

റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍ ഗ്രാ​ഫി​ക്​ ഡി​സൈ​ന​റും സാ​മൂ​ഹി​ക ​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ്​ പ്ര​സാ​ദ്​ വ​ഞ്ചി​പു​ര​യും പ്ര​വാ​സി​യാ​ണ്. കെ.​ടി. നൗ​ഷാ​ദ് (കാ​മ​റ, എ​ഡി​റ്റി​ങ്), ബി​ജു താ​യ​മ്ബ​ത്ത്, ഫൈ​സ​ല്‍ നി​ല​മ്ബൂ​ര്‍ (കാ​മ​റ), ധ​നീ​ഷ് (ഗ്രാ​ഫി​ക്സ്), വി.​എ​സ്. സ​ജീ​ന (സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ്), ജ​വാ​ദ്, ഫൈ​സ​ല്‍ (അ​സി. ഡ​യ​റ​ക്ട​ര്‍മാ​ര്‍) എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ര്‍ത്ത​ക​ര്‍. ഇ​ന്ദു, ഹ​ണി, റെ​ജു, കൃ​ഷ്ണ​കു​മാ​ര്‍, വി​ജി​ല, സ​ന, ഇ​സ്സ, ഷാ​രോ​ണ്‍, ജി​ഷ്ണു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ള്‍. ജ​നു​വ​രി അ​വ​സാ​നം യൂ​ട്യൂ​ബി​ലൂ​ടെ ചി​ത്രം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തും. ര​മേ​ഷ് പി​ഷാ​ര​ടി, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​ബി ജോ​ര്‍​ജ്, കൃ​ഷ്ണ​പ്ര​ഭ എ​ന്നി​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഗാ​നം റി​ലീ​സ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here