Home Gulf വി​ന്‍​സ​ണ്‍ മാ​സി​ഫും ദ​ക്ഷി​ണ ധ്രു​വ​വും കീ​ഴ​ട​ക്കി ശൈ​ഖ അ​സ്മ​യു​ടെ സാ​ഹ​സി​ക​യാ​ത്ര

വി​ന്‍​സ​ണ്‍ മാ​സി​ഫും ദ​ക്ഷി​ണ ധ്രു​വ​വും കീ​ഴ​ട​ക്കി ശൈ​ഖ അ​സ്മ​യു​ടെ സാ​ഹ​സി​ക​യാ​ത്ര

11
0

ദോ​ഹ : ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​രു​പി​ടി കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി ഖ​ത്ത​റി​ന്‍റെ പേ​രും പെ​രു​മ​യും ആ​​കാ​ശ​ത്തോ​ള​മെ​ത്തി​ച്ച ശൈ​ഖ അ​സ്മ ആ​ല്‍​ഥാ​നി പു​തു​വ​ര്‍​ഷ​ത്തി​ലും ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ വി​ന്‍​സ​ണ്‍ മാ​സി​ഫാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശൈ​ഖ അ​സ്മ കാ​ല്‍​കീ​ഴി​ലാ​ക്കി​യ​ത്. 4892 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍, മ​ഞ്ഞ​ണി​ഞ്ഞ്​ ക​ണ്ണ​ഞ്ചി​പ്പി​ക്കും കാ​ഴ്ച​ക​ളോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ന്‍​സ​ണ്‍ മാ​സി​ഫ്​ കീ​ഴ​ട​ക്കി​ക്കൊ​ണ്ട്​ അ​സ്​​മ ഇ​ന്‍​സ്റ്റ​യി​ല്‍ കു​റി​ച്ച​ത്​ ഇ​ങ്ങ​നെ ‘ഹ​ലോ ഫ്രം ​വി​ന്‍​സ​ണ്‍ മാ​സി​ഫ്… 2021 എ​ന്തൊ​രു മ​ഹ​ത്താ​യ വ​ര്‍​ഷം’. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​ല്‍ സ്വ​പ്ന​ങ്ങ​ളി​ല്‍​നി​ന്ന്​ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക്​ സാ​ഹ​സി​ക ജൈ​ത്ര​യാ​ത്ര ന​ട​ത്തി ഒ​രു​പി​ടി കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി​യാ​ണ്​ ഖ​ത്ത​റി​ന്‍റെ ക​രു​ത്ത​യാ​യ വ​നി​ത​യു​ടെ കു​തി​പ്പ്. അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ കൊ​ടു​മു​ടി കീ​ഴ​ട​ക്കി അ​വ​സാ​നി​ച്ചി​ല്ല ശൈ​ഖ അ​സ്മ​യു​ടെ സാ​ഹ​സി​ക​ത.

117 മീ​റ്റ​ര്‍ മ​ഞ്ഞി​ലൂ​ടെ സീ​കി​യി​ങ്​ ന​ട​ത്തി​യാ​യി​രു​ന്നു ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ​ത്തു​ന്ന​ത്. ദ​​ക്ഷി​ണ ധ്രു​വം താ​ണ്ടി, മൗ​ണ്ട്​ വി​ന്‍​സ​ണ്‍ കീ​ഴ​ട​ക്കി​യ ആ​ദ്യ ഖ​ത്ത​രി വ​നി​ത​യെ​ന്ന റെ​ക്കോ​ഡും ഇ​വ​ര്‍ സ്വ​ന്ത​മാ​ക്കി. 2022 പു​തു​വ​ര്‍​ഷം ഞ​ങ്ങ​ള്‍ ഒ​രു വ​നി​ത​യു​ടെ ച​രി​ത്ര നേ​ട്ട​ത്തി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു ഖ​ത്ത​ര്‍ ഒ​ളി​മ്ബി​ക്​ ക​മ്മി​റ്റി ശൈ​ഖ അ​സ്മ​യു​ടെ നേ​ട്ട​ത്തെ സ്വാ​ഗ​തം​ചെ​യ്ത​ത്. ‘അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ ഞ​ങ്ങ​ളു​ടെ സാ​ഹ​സി​ക യാ​ത്ര​ക​ള്‍ വി​ന്‍​സ​ണി​ല്‍ അ​വ​സാ​നി​ച്ചി​ല്ല. ശേ​ഷം, ഞ​ങ്ങ​ള്‍ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലേ​ക്ക് ലാ​സ്റ്റ് ഡി​ഗ്രി സ്കീ​യി​ങ്​ ന​ട​ത്തി. 89 ഡി​ഗ്രി തെ​ക്ക് നി​ന്ന് ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ന്‍റെ അ​വ​സാ​ന അ​ക്ഷാം​ശ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ലാ​സ്റ്റ് ഡി​ഗ്രി’ -ച​രി​ത്ര യാ​​ത്ര​ക്കു​ശേ​ഷം ശൈ​ഖ അ​സ്മ പ​റ​ഞ്ഞു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ​നേ​പ്പാ​ളി​ല്‍​നി​ന്നു​ള്ള പ​ര്‍​വ​താ​രോ​ഹ​ക സം​ഘം ആ​ദ്യ​മാ​യ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ക്കു​ന്ന​തി​നും സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന്​ അ​സ്മ വെ​ളി​പ്പെ​ടു​ത്തു​ന്നു. നേ​പ്പാ​ള്‍ സാ​ഹ​സി​ക​ന്‍ നി​ര്‍​മ​ല്‍ പു​ര്‍​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ശൈ​ഖ അ​സ്മ​യു​ടെ യാ​ത്ര​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം, അ​മ ദ​ബ്ലം, ദൗ​ല​ഗി​രി, മൗ​ണ്ട്​ മ​നാ​സ്ലു തു​ട​ങ്ങി​യ കൊ​ടു​മു​ടി​ക​ള്‍ ഇ​വ​ര്‍ കീ​ഴ​ട​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here