Home Gulf സൗദിയില്‍ മഴ തുടരാന്‍ സാധ്യത ; മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ്

സൗദിയില്‍ മഴ തുടരാന്‍ സാധ്യത ; മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ്

10
0

റിയാദ് : സൗദിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫെന്‍സ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കാലാവസ്ഥ രൂക്ഷമായി തുടരാന്‍ സാധ്യതയുണ്ടെന്നും സിവില്‍ ഡിഫെന്‍സ് വ്യക്തമാക്കി. മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ്, മദീന, അസിര്‍, ഹൈല്‍, തബൂക്, അല്‍ ബാഹ, ഖാസിം, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ് പ്രൊവിന്‍സ് തുടങ്ങിയ മേഖലകളില്‍ ഇടിയും, മിന്നലോടും കൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനുവരി 14, 15 തീയതികളില്‍ ഏതാനം സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സിവില്‍ ഡിഫെന്‍സ് വ്യക്തമാക്കി. തബൂക്കിലെ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here