ശനിയാഴ്ച അഡ്ലെയ്ഡ് ഓവലില്‍ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള രണ്ടാം ടി20 ഇന്റര്‍നാഷണല്‍ വിട്ടുമാറാത്ത മഴ കാരണം ഒഴിവാക്കി. 4.1 ഓവര്‍ മാത്രമേ കളിച്ചോള്ളൂ.ഇതേ വേദിയില്‍ നടന്ന ആദ്യ ടി20യില്‍ ഓസ്ട്രേലിയ ഒമ്ബത് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ടി20 ജനുവരി 23 ന് നടക്കും, അതിനുശേഷം ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും നടക്കും. വൈകി ആരംഭിച്ചതിന് ശേഷം, മത്സരം 14 ഓവറുകളായി ചുരുക്കി, ഓസ്ട്രേലിയ ടോസ് നേടി, ഉപരിതലത്തിലെ ഈര്‍പ്പം ഉപയോഗിക്കുന്നതിന് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡാനി വ്യാട്ടും ടാമി ബ്യൂമോണ്ടും ബാറ്റ് ചെയ്യാന്‍ എത്തി, സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്കി. 4.1 ഓവറില്‍ സന്ദര്‍ശകര്‍ 25/0 എന്ന സ്കോറില്‍ എത്തിയപ്പോള്‍ മഴ വില്ലനായി അവതരിച്ചു.