ലണ്ടന്‍: ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ അഞ്ചാം വാര്‍ഷികസമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ (പ്രസിഡന്റ്), ഭാസ്കര്‍ പുരയില്‍ (വൈസ് പ്രസിഡന്റ്), ദിനേശ് വെള്ളാപ്പള്ളി (സെക്രട്ടറി), ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി), രാജി ഷാജി (ട്രഷറര്‍) എന്നിവരേയും സെക്രട്ടറിയേറ്റ് അംഗങ്ങളായി ജി. ശ്രീജിത്ത്, ജോഷി ഇറക്കത്തില്‍, ഉണ്ണികൃഷ്ണന് ബാലന്, മോന്‍സി തൈക്കൂടന്‍ എന്നിവരേയും ദേശീയ കമ്മിറ്റി അംഗങ്ങളായി സ്വപ്ന പ്രവീണ്‍ , അര്ജുന് രാജന് , ബൈജു നാരായണന് , രെഞ്ചു പിള്ള, ദിലീപ് കുമാര്‍ , ബിപിന്‍ മാത്യു , ജിജു നായര്‍, ടോജിന്‍ ജോസഫ്, മിഥുന് സണ്ണി , നെല്‍സണ്‍ പീറ്റര്‍ , ജിജു സൈമണ്‍ ശ്രീകാന്ത് കൃഷ്ണന് (ഐടി) എന്നിവരേയും തെരഞ്ഞെടുത്തു.
ജനുവരി 22 നു നടന്ന സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗവും എക്സൈസ് മന്ത്രിയുമായ ഗോവിന്ദന് മാസ്റ്റര്‍, ശൈലജ ടീച്ചര്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 23 ഓളം ബ്രാഞ്ചുകളില്‍ നിന്നായി 110 പ്രതിനിധികള്‍ ഓണ്‍ലൈന്‍ ആയി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു. വിനോദ് കുമാര്‍, ഇബ്രാഹിം വാക്കുളങ്ങര , സീമ സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ നിയന്ത്രിച്ചു .13 പ്രമേയങ്ങള്‍ ആണ് വിവിധ ബ്രാഞ്ചുകളില്‍ നിന്നും അവതരിപ്പിച്ചത് . ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും മറുപടി നല്കി. തുടര്‍ന്നു റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസാക്കി.