Home Europe കോവിഡ് വാക്​സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ

കോവിഡ് വാക്​സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ

56
0

ലണ്ടന്‍: കോവിഡ് വാക്​സിനി​െന്‍റ രണ്ട്​ ഡോസുകളും സ്വീകരിച്ച വിദേശ സഞ്ചാരികള്‍ക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യു.കെ.
പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. മില്‍ട്ടണ്‍ കെയ്​ന്‍സിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന്​ ശേഷമായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഒമിക്രോണ്‍ രോഗികളുടെ എണ്ണം കുറയുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ക്ക്​ കൂടുതല്‍ ഇളവ്​ അനുവദിക്കുന്നതി​െന്‍റ ഭാഗമായി കൂടിയാണ്​ കോവിഡ്​ പരിശോധന ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യു.കെയിലെത്തുന്ന സഞ്ചാരികള്‍ക്ക്​ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here