കൊളംബോ : ശ്രീലങ്കയില്‍ തുടരുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടെ സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങള്‍ ഈ അവസ്ഥയിലൂടെ കടന്ന് പോകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇത് രാജ്യത്തെ തകര്‍ച്ചയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനമില്ല, ഗ്യാസില്ല, 10-12 മണിക്കൂര്‍ വരെ ദിവസേന വൈദ്യുതി മുടങ്ങുന്നു. ഇത്തരത്തില്‍ ജീവിക്കാന്‍ പ്രയാസമുള്ളതിനാലാണ് ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയത്. സാഹചര്യം ശരിയായ വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു ദുരന്തമായി മാറുമെന്ന് താരം മുന്നറിയിപ്പ് നല്കി. സ്വന്തം സര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് കാണുമ്ബോള്‍ തനിക്ക് ഒരുപാട് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമാസക്തരാകാതെ എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കണം. രാജ്യം നേരിടുന്ന ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഇതിനാലാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ജീവിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആളുകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും സാഹചര്യത്തെ ഇപ്പോള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.