മോസ്കോ: റഷ്യയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ യുക്രെയ്നിലെ പ്രത്യേക സൈനിക നടപടി അവസാനിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ് ഡയറക്ടര്‍ അലക്സി പോളിഷ്ചുക്ക് പറഞ്ഞു.റഷ്യയിലെ ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡോണ്‍ബാസിലെ ജനങ്ങളുടെ സംരക്ഷണം, നാറ്റോ രാജ്യങ്ങളില്‍ നിന്ന് റഷ്യക്കുള്ള ഭീഷണി എന്നിവ ഇല്ലാതാക്കുക എന്നതാണ് അധിനിവേശത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്യങ്ങള്‍ പൂര്ത്തീകരിക്കുമ്ബോള് റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കും-പോളിഷ്ചുക്ക് പറഞ്ഞു. സൈനിക നടപടി ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും റഷ്യ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി 24നാണ് യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. നിലവില്‍ കിഴക്കന്‍ മേഖലയായ ഡോണ്ബോസിലാണ് റഷ്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.