Home Headline ആസ്ട്രേലിയയില്‍ കെ എം മാണി സ്മൃതി സംഗമം

ആസ്ട്രേലിയയില്‍ കെ എം മാണി സ്മൃതി സംഗമം

27
0

മെല്‍ബണ്‍ : കേരളകോണ്‍ഗ്രസ് എം നേതാവയിരുന്ന കെ എം മാണിയുടെ സ്മൃതി സംഗമം ആസ്ട്രേലിയയില്‍ നടത്തി. പ്രവാസി കേരള കോണ്‍ഗ്രസ്സ് ആണ് സ്മൃതിസംഗമം സംഘടിപ്പിച്ചത്. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാറെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി പറഞ്ഞു. തോമസ് ചാഴികാടന്‍ എം പി മുഖ്യാതിഥിയായി. എത്തിയ എന്‍ ജയരാജ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സംസാരിച്ചു.
കഴിഞ്ഞ ബുധനാനാഴ്ച വൈകിട്ട് നടന്ന സൂം മീറ്റിംഗില്‍ പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അദ്ധ്യഷനായി. സിജോ ഈന്തനാകുഴി സ്വാഗതവും ജിന്‍സ് ജയിംസ് നന്ദിയും പറഞ്ഞു. സെബാസ്റ്റ്യന്‍ ജേക്കബ്ബ്, ഷാജു ജോണ്‍, കെന്നടി പട്ടുമാക്കില്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here