റഷ്യയുടെ യുക്രൈന് അധിനിവേശം അറുപത് ദിവസം പിന്നിടുമ്ബോഴേക്കും ലോക ശാക്തിക ചേരികള്ക്കിടിയില് അസ്വസ്ഥതകള്‍ ഉയര്‍ന്നു തുടങ്ങി. സോവിയറ്റ് യൂണിയന്റെ കാലത്ത് പരസ്പരം അക്രമിക്കില്ലെന്ന വാക്കിന്റെ പേരില്‍, സോവിയേറ്റ് യൂണിയനില്‍ നിന്നും വിട്ടു പോവുകയും പിന്നീട് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകുകയും ചെയ്ത ചില കുഞ്ഞന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കും നാറ്റോ അംഗത്വം വേണമെന്ന ആവശ്യം ഉന്നയിച്ച് തുടങ്ങി. ഫിന്‍ലാന്റും സ്വീഡനുമാണ് നാറ്റോ അംഗത്വവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റഷ്യന്‍ അക്രമണ ഭീതിയിലാണ് യുക്രൈന്റെ അയല്‍രാജ്യമായ മള്‍ഡോവ . അതിനിടെ തങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന ചൈനീസ് ഭീഷണിയെ ഭയപ്പെടില്ലെന്നും യുദ്ധത്തിന് തങ്ങളും തയ്യാറാണെന്നും പ്രഖ്യാപിച്ച് ഓസ്ട്രേലിയയും രംഗത്തെത്തി. ഓസ്ട്രേലിയയുടെ രംഗപ്രവേശനത്തോടെ ലോകത്ത് മറ്റൊരു യുദ്ധമുഖം കൂടി തുറക്കുമോയെന്ന ആശങ്കയിലാണ് ലോകം.