Home Ociana രാജ്യത്തെ ഏറ്റവും വലിയ ആനയെ വെടിവെച്ചു കൊന്നു ; രാജ്യത്ത് പ്രതിഷേധം കടുപ്പിച്ച്‌ ജനങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ആനയെ വെടിവെച്ചു കൊന്നു ; രാജ്യത്ത് പ്രതിഷേധം കടുപ്പിച്ച്‌ ജനങ്ങള്‍

32
0

ഗാബൊറോണ്‍ : രാജ്യത്തെ ഏറ്റവും വലിയ ആനയെ വെടിവെച്ച്‌ കൊന്നു. ബോട്‌സ്വാനയിലാണ് സംഭവം. ട്രോഫി ഹണ്ടിംഗ് വിദഗ്‌ദ്ധനായ ലിയോണ്‍ കാച്ചല്‍ഹോഫര്‍ ആണ് ആനയെ വെടിവച്ചു കൊന്നത്. കൊമ്ബുകള്‍ എടുക്കാന്‍ വേണ്ടിയാണ് കൊമ്ബനാനയെ കൊന്നത് എന്നാണ് വിവരം. ഇതിനെതിരെ രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബോട്‌സ്വാനയിലെ നമീബിയയില്‍ വച്ചാണ് ആനയെ വേട്ടയാടിയത്. രാജ്യത്തെ ഏറ്റവും വലിയ ആനയ്‌ക്ക് എട്ടടി നീളമുള്ള കൊമ്ബുകള്‍ ഉണ്ടായിരുന്നു. രണ്ടു കൊമ്ബുകള്‍ക്കും കൂടി 91 കിലോഗ്രാം ഭാരമുണ്ട്. എന്നാല്‍ ആനയെ കൊല്ലാനുള്ള അനുമതി ഇയാള്‍ നേരത്തെ അധികൃതരില്‍ നിന്ന് വാങ്ങിയിരുന്നു. ഇതിനായി 50,000 ഡോളര്‍( 38 ലക്ഷം രൂപ) ആണ് ഇയാള്‍ കെട്ടിവെച്ചത്. ആനയ്‌ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ട്. വെടിവച്ച്‌ കൊന്നശേഷം ആനയുടെ അടുത്ത് നിന്ന് ലിയോണും സുഹൃത്തും പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. 1996ന് ശേഷം രാജ്യത്ത് വേട്ടയാടപ്പെടുന്നവയില്‍ തന്നെ ഏറ്റവും വലിയ ആനയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here