Home Ociana കൊടും മഞ്ഞില്‍ ആറു ദിവസം കാറില്‍ കുടുങ്ങിക്കിടന്ന 52 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കൊടും മഞ്ഞില്‍ ആറു ദിവസം കാറില്‍ കുടുങ്ങിക്കിടന്ന 52 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

119
0

കൊടും മഞ്ഞില്‍ ആറു ദിവസം കാറില്‍ കുടുങ്ങിക്കിടന്ന 52 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. ഷീന ഗുല്ലറ്റ് എന്ന സ്ത്രീയാണ് കാറിനുള്ളില്‍ തള്ളിനീക്കിയത്. ഏപ്രില്‍ 14നാണ് ഇവര്‍ കാറില്‍ കുടുങ്ങിയത്. ജീവന്‍ നിലനിര്‍ത്താനായി മഞ്ഞും കാറിലുണ്ടായിരുന്ന യോഗര്‍ട്ടുമാണ് ആശ്രയമായതെന്ന് അവര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ലിറ്റില്‍ വാലിക്ക് സമീപമുള്ള മണ്‍വഴിയിലൂടെ വാഹനമോടിക്കുകയായിരുന്നു ഷീന. അവള്‍ക്കൊപ്പം 48 -കാരനായ സുഹൃത്ത് ജസ്റ്റിന്‍ ഹോണിച്ചുമുണ്ടായിരുന്നു. എന്നാല്‍, വഴിയില്‍ ഒരു ഹിമപാതത്തില്‍ അവരുടെ കാര്‍ കുടുങ്ങി. മുന്നോട്ട് പോകാനാവാതെ ആ കൊടും തണുപ്പില്‍ അവര്‍ നിന്ന് പോകുകയായിരുന്നു.

രാത്രി കാറില്‍ തന്നെ ഈ ദിവസം ചെലവഴിച്ച അവര്‍ അടുത്ത ദിവസം കാറിന്റെ ബാറ്ററി പ്രവര്‍ത്തനരഹിതമായതായി കണ്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.
ഹൈവേയിലേക്ക് തിരികെ നടക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍, ഇടയില്‍ വച്ച്‌ ഷീനയുടെ ബൂട്ട് പൊട്ടുകയും നടക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. നടത്തത്തില്‍ മുന്നില്‍ പോയ ലോണിച്ച്‌ ഷീനയെ കാണാതിരുന്നതിനെ തുടര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം അദ്ദേഹത്തിന് അധികം ദൂരം പോകാന്‍ പറ്റിയില്ല. ഷീന തിരികെ വാഹനത്തിലേക്ക് എത്തുകയായിരുന്നു.

മൂന്നാമത്തെ ദിവസം ഹോണിച്ച്‌ ഹൈവേയില്‍ എത്തുകയും അവിടെ നിന്ന് നഗരത്തിലേക്ക് എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷീനയെ കണ്ടെത്തുക ദുഷ്‌ക്കരമായിരുന്നു. ഫോറസ്റ്റ് ജീവനക്കാരും കാലിഫോര്‍ണിയ ഹൈവേ പട്രോളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറാം ദിവസമാണ് ഷീനയെ കണ്ടെത്തിയത്. കൈവശം ഉണ്ടായിരുന്ന ആറ് പാക്കറ്റ് യോഗര്‍ട്ടില്‍ നിന്ന് ഓരോ ദിവസം ഓരോന്ന് വച്ച്‌ ഷീന കഴിച്ചുവെന്നും വെള്ളമില്ലാത്തതിനാല്‍ മഞ്ഞ് കഴിച്ചാണ് ഷീന അതിജീവിച്ചതെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here