
പ്രധാനമന്ത്രി രേന്ദ്ര മോദി കോപ്പന്‍ഹേഗനില്‍ രണ്ടാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്ലന്ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്സ്ഡോട്ടിറുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. 2018 ഏപ്രിലില്‍ സ്റ്റോക്ക്ഹോമില്‍ നടന്ന ഒന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്കിടെ നടന്ന തങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഇരു പ്രധാനമന്ത്രിമാരും ഊഷ്മളമായി അനുസ്മരിച്ചു. ഈ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി .
ജിയോതെര്‍മല്‍ എനര്‍ജി, സമുദ്ര സമ്ബദ്ഘടന , ആര്‍ട്ടിക്, പുനരുപയോഗ ഊര്‍ജം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ സാമ്ബത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രത്യേകിച്ച്, ജിയോതെര്‍മല്‍ എനര്‍ജി, ഐസ്ലാന്‍ഡിന് പ്രത്യേക വൈദഗ്ധ്യമുള്ള ഒരു മേഖലയാണ്, ഈ മേഖലയില്‍ ഇരു രാജ്യങ്ങളിലെയും സര്‍വ്വകലാശാലകള്‍ തമ്മിലുള്ള സഹകരണത്തില്‍ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ജേക്കബ്സ്ദോത്തിറിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇക്കാര്യത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് അവരെ ധരിപ്പിക്കുകയും ചെയ്തു.