Home Europe കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി ജര്‍മ്മനി

കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി ജര്‍മ്മനി

32
0

കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി ജര്‍മ്മനി. ഇതോടെ രാജ്യത്തേക്ക് വരുന്നതിന് മുന്‍പു 12 വയസിന് മുകളിലുള്ളവര്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ജര്‍മനിയിലെ ഒരു വിമാനത്താവളത്തില്‍ നിന്നു ട്രാന്‍സ്ഫര്‍ ചെയ്യുന്ന യാത്രക്കാരും രാജ്യത്ത് എത്തുന്നതിനു മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം . ഇ.യുവിനു പുറത്തുള്ള മൂന്നാം രാജ്യങ്ങളിലേക്കുള്ള നോണ്‍-ഷെഞ്ചന്‍ ട്രാന്‍സിറ്റിനും ഇതു ബാധകമാണ്.കൊവിഡ് ഒമിക്രോണ്‍ വകഭേദം രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തിയതിനാലാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here