Home America യുസി കോളേജ് പുര്‍വ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി

യുസി കോളേജ് പുര്‍വ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി

55
0

ഡാളസ് : ആലുവ യു സി കോളേജ് 1976- 1978 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാത്ഥികളുടെ 44- വര്‍ഷത്തിനുശേഷം മേയ് 9.ശനിയാഴ്ച വൈകീട്ട് ആലുവ സൂര്യ റെസ്റ്റോറന്‍്റില്‍ കൂടിയ സംഗമം വളരെ ഹൃദ്യവും അവിസ്മരണീയവുമായി. അമേരിക്കയിലെ ഡാളസ്സില്‍ കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീ.സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജീവിതത്തിന്‍്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരും ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.

ദീര്‍ഘ വര്ഷങ്ങള്ക്കു ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോള്‍ പലരുടെയും സ്മരണകളില്‍ തങ്ങിനിന്നിരുന്ന കോളേജ് പഠനകാലത്തെ രസകരമായ അനുഭവങ്ങള്‍ക്ക് ചിറകുമുളച്ചു.എല്ലാവരെയും ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കാന്‍ മുന്‍കൈ എടുത്തതു് ശ്രീ.കൃഷ്ണ കുമാറും, അനിത ഈരാളിയുമായിരുന്നു സഹപാഠിയും പ്രശസ്ത സാഹിത്യകാരനുമായ .റ്റി.ഡി.രാമകൃഷ്ണന്‍്റെ സാഹിത്യ രംഗത്തെ സംഭാവനകള്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്നു സണ്ണി മാളിയേക്കല്‍ അഭിപ്രായപ്പെട്ടു .അമേരിക്കയില്‍ നിന്നും ശ്രീ.ജോര്‍ജ്ജ് വര്‍ഗ്ഗീസും, കാനഡയില്‍ നിന്നും ശ്രീ സുരേഷ് അരങ്ങത്തും, കുവൈറ്റില്‍ നിന്നും അനിത ഈരാളിയും സൂം പ്ലാറ്റഫോമിലൂടെ പങ്കെടുത്തു .

: പി പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here