Home America ലീലാ മാരേട്ട് ടീമിന് പൂര്‍ണ പിന്തുണയുമായി ന്യൂജേഴ്‌സി- പെന്‍സില്‍വാനിയ റീജിയണുകളിലെ സംഘടനകള്‍

ലീലാ മാരേട്ട് ടീമിന് പൂര്‍ണ പിന്തുണയുമായി ന്യൂജേഴ്‌സി- പെന്‍സില്‍വാനിയ റീജിയണുകളിലെ സംഘടനകള്‍

15
0

ന്യൂജേഴ്‌സി : ഫൊക്കാന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിനും ടീമിനും ഉറച്ച പിന്തുണയുമായി ന്യൂജേഴ്‌സി- പെന്‍സില്‍വാനിയ റീജിയണുകളിലെ സംഘടനകള്‍. ഫോക്കാന പ്രസിഡണ്ട് ആയി ലീല മാരേട്ട് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജേഴ്‌സി- പെന്‍സില്‍വാനിയ റീജിയണുകളിലെ സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലീല മാരേട്ട് പ്രസിഡണ്ട് ആയാല്‍ ഫൊക്കാനയില്‍ പുതിയ ചരിത്രം രചിക്കപെടുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ദശകങ്ങളായി ഫൊക്കാനയില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ട് എതിരില്ലാതെ വിജയിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള വനിതാ നേതാവാണെന്ന് ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡണ്ടും മലയാളി അസോസിഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഷാജി വര്‍ഗീസ് പറഞ്ഞു. ലീലയുടെ ടീമില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ഷാജി മഞ്ചിന്റേതുള്‍പ്പെടെ ന്യൂജേഴ്സിയിലെ എല്ലാ സംഘടനകളുടെയും പിന്തുണ ലീല പ്രസിഡണ്ട് ആയി നേതൃത്വം നല്‍കുന്ന ടീമിനാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ഫൊക്കാനയില്‍ പതിറ്റാണ്ടുകളായി ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വിമന്‍സ് ഫോം ചെയര്‍പേഴ്സണ്‍, ആര്‍.വി.പി. തുടങ്ങിയ സ്ഥാനങ്ങള്‍ ഏറ്റെടുത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശേഷമാണ് ലീല മാരേട്ട് പ്രസിഡണ്ട് സ്ഥാനാര്ഥിയാകുന്നതെന്ന് പെന്‍സില്‍വാനിയ റീജിയണല്‍ ആര്‍. വി.പി.യായി മത്സരിക്കുന്ന ഷാജി സാമുവേല്‍ അഭിപ്രായപ്പെട്ടു. പെന്‍സില്‍വാനിയ റീജിയണ്‍ മുഴുവനും ലീലക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൊക്കാനയിലെ സ്ത്രീ ശാക്തീകരണം അനിവാര്യമെന്നാണ് പൊതുവെയുള്ള വികാരം. അത് സാധ്യമാകണമെങ്കില്‍ ലീല മാരേട്ടിനെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കേണ്ടത് അനിവാര്യതയാണെന്ന് മഞ്ച് പ്രസിഡണ്ട് ഡോ.ഷൈനി രാജു അഭിപ്രായപ്പെട്ടു. ലീല പ്രസിഡണ്ട് ആയും ഡോ. കല ഷഹി സെക്രെട്ടറിയായും നേതൃത്വം നല്‍കുന്ന ടീമിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി മഞ്ചിനെ പ്രതിനിധീകരിച്ച്‌ ഷാജി വര്‍ഗീസും യൂത്ത് ബോര്‍ഡ് മെമ്ബര്‍ ആയി ടോണി കല്ലകാവുങ്കലും മത്സര രംഗത്തുണ്ട്. മഞ്ചിന്റെ പൂര്‍ണ പിന്തുണ ലീലയ്ക്കും ടീമിനും നേരത്തെതന്നെ നല്കിയിരുന്നതാണെന്നും ഡോ. ഷൈനി കൂട്ടിച്ചേര്‍ത്തു.

സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ വരുന്നില്ലെന്ന് പരിഭവം പറയുന്നവര്‍ തന്നെ കര്‍മ്മരംഗത്തേക്കു വരുന്ന വനിതകളുടെ മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവും കെ.സി.എഫിന്റെ രക്ഷാധികാരിയും ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ടി.എസ്. ചാക്കോ പറഞ്ഞു. മൂന്ന് ദാശാബ്ധത്തില്‍ ഏറെയായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്ബത്തുള്ള നേതാവാണ് ലീലാ മാരേട്ട് എന്ന് അസോസിയേറ്റ്ന്യൂ സെക്രട്ടറിയായി മത്സരിക്കുന്ന കെ.സി.എഫിനെ പ്രതിനിധീകരിക്കുന്ന ജോയി ചക്കപ്പന്‍ പറഞ്ഞു. മുന്‍പ് രണ്ടവസരങ്ങളില്‍ നേരിയ വ്യത്യാസത്തിന് പ്രസിഡണ്ട് പദം നഷ്ട്ടമായ ലീലയ്ക്ക് ഇത്തവണ അതുണ്ടാവരുതെന്ന് ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ദേവസി പാലാട്ടി പറഞ്ഞു. 45 അംഗങ്ങളുള്ള ശക്തമായ ഒരു ടീമുമായാണ് രംഗത്തു വന്നിരിക്കുന്ന ലീലയുടെ ജനപിന്തുണ ഈ തെരെഞ്ഞെടുപ്പില്‍ തെളിയിക്കുന്നതായിരിക്കുമെന്ന് കെ.സി.എഫ് പ്രസിഡണ്ട് കോശി കുരുവിള വ്യക്തമാക്കി.

ജനറല്‍ സെക്രട്ടറിയായി കലാ ഷാഹിയും രംഗത്തു വന്ന സാഹചര്യത്തില്‍ സംഘടനയില്‍ വനിതാ നേതൃത്വം കൊണ്ടുവരാനുള്ള സുവര്‍ണാവസരമായി ഇതിനെ കാണണമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡില്‍ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്ന ടോണി കല്ലക്കാവുങ്കല്‍ അഭിപ്രായപ്പെട്ടു. ന്യൂജേഴ്‌സി- പെന്‍സില്‍ വാനിയ റീജിയണുകളില്‍ നിന്ന് ലീലയുടെ ടീമില്‍ 6 പേര്‍ മത്സര രംഗത്തുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വര്‍ഗീസ്(മഞ്ച്), അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍ (കെ.സി.എഫ് ), ബോര്‍ഡ് മെമ്ബര്‍ (യൂത്ത് ) ടോണി കല്ലക്കാവുങ്കല്‍(മഞ്ച്), നാഷണല്‍ കമ്മിറ്റി അംഗം ഏലിയാസ് പോള്‍ (മാപ്പ് ), പെന്‍സില്‍വാനിയ ആര്‍.വി.പി ഷാജി സാമുവേല്‍(മാപ്പ്), ന്യൂജേഴ്‌സി ആര്‍.വി.പി. ദേവസി പാലാട്ടി (കെ.സി.എഫ്) എന്നിവരാണ് മത്സര രംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here