Home Gulf മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഫുട്​ബാള്‍ ; ഈസ ഗ്രൂപ് ചെര്‍പ്പുളശ്ശേരി ചാമ്ബ്യന്മാര്‍

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഫുട്​ബാള്‍ ; ഈസ ഗ്രൂപ് ചെര്‍പ്പുളശ്ശേരി ചാമ്ബ്യന്മാര്‍

16
0

ദു​ബൈ : ചി​ത്താ​രി ഹ​സീ​ന ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് ജി.​സി.​സി ക​മ്മി​റ്റി ദു​ബൈ ഖി​സൈ​സ് വു​ഡ്‌​ലേം പാ​ര്‍ക്ക് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ല്‍ ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഈ​സ ഗ്രൂ​പ് ചെ​ര്‍പ്പു​ള​ശ്ശേ​രി ചാ​മ്ബ്യ​ന്മാ​രാ​യി. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഹ​സീ​ന ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് ചി​ത്താ​രി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള്‍ താ​രം മു​ഹ​മ്മ​ദ് റാ​ഫി ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കും ക്ല​ബ് പ്ര​സി​ഡ​ന്‍​റ്​ താ​ജു​ദ്ദീ​ന്‍ അ​ക്ക​ര ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്കും ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.

ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് പാ​രി​തോ​ഷി​കം ന​ല്‍കി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച ടോ​പ് സ്‌​കോ​റ​ര്‍ ഹാ​റൂ​ന്‍ തി​രൂ​ര്‍, മി​ക​ച്ച ഡി​ഫ​ന്‍ഡ​ര്‍ അ​നീ​സ് മൂ​ര്‍ക്ക​നാ​ട്, മി​ക​ച്ച റൈ​റ്റ് വി​ങ് ബാ​ക്ക് മു​സ്താ​ഖ്, മി​ക​ച്ച ഗോ​ള്‍കീ​പ്പ​ര്‍ ഷ​മീ​ര്‍, ബെ​സ്റ്റ് റൈ​റ്റ് ഫോ​ര്‍വേ​ഡ് സ​ഹ​ദ്, മി​ക​ച്ച താ​രം ഫാ​യി​സ്, മി​ക​ച്ച ലെ​ഫ്റ്റ് വി​ങ് ബാ​ക്ക് നൗ​ഷാ​ദ്, ബെ​സ്റ്റ് ലെ​ഫ്റ്റ് ഫോ​ര്‍വേ​ഡ് റ​ഹീം എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സേ​ഫ് ലൈ​ന്‍ ഗ്രൂ​പ് ഓ​ഫ് ക​മ്ബ​നി എം.​ഡി ഡോ​ക്ട​ര്‍ അ​ബൂ​ബ​ക്ക​ര്‍ കു​റ്റി​ക്കോ​ല്‍, യ​ഹ്യ ത​ള​ങ്ക​ര, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി, അ​ജ്മ​ല്‍ ഖാ​ന്‍, താ​ജു​ദ്ദീ​ന്‍ വ​ട​ക​ര, സ​നോ​ഫ​ര്‍ ഫാ​ത്തി​മ, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ല്‍, അ​ഡ്വ: ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, ഹം​സ തൊ​ട്ടി, സ്വാ​ലി​ഹ് ഹാ​ജി തൊ​ട്ടി, ഹ​നീ​ഫ് മാ​റാ​ബെ​ല്‍, ഹ​സ​ന്‍ യ​ഫ, സി​ബി ക​രീം, പി. ​അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here