Home Gulf യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

18
0

ദുബൈ : യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. യുഎഇ വാര്‍ത്താ ഏജന്‍സിയാണ് മരണ വാര്‍ത്ത അറിയിച്ചത്. 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡണ്ടാണ്. 73 വയസ്സായിരുന്നു. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്. യുഎഇയെ ആഗോളതലത്തില്‍ നിര്‍ണായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിന്‍ നഹ്‌യാന്‍. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുവേദികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗള്‍ഫ് മേഖലയുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here