ദുബൈ : ആസ്റ്റര്‍ ഗാര്ഡിയന് ഗ്ലോബല്‍ നഴ്സിങ് പുരസ്കാര വേദിയില്‍ തിളങ്ങി മലയാളി നഴ്സുമാര്‍. ആയിരക്കണക്കിന് നഴ്സുമാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവസാന പത്തു പേരില്‍ നാലും മലയാളികളായിരുന്നു. യു.എ.ഇയെ പ്രതിനിധാനം െചയ്തു ജാസ്മിന് ഷറഫ്, യു.എസിനെ പ്രതിനിധാനം െചയ്തു റേച്ചല്‍ എബ്രഹാം ജോസഫ്, ഇന്ത്യയെ പ്രതിനിധാനം െചയ്തു ലിന്‍സി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി എന്നിവരാണ് വേദിയില്‍ മലയാളത്തിെന്റ സാന്നിധ്യമായത്. ആരോഗ്യ സേവന രംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന കേരളത്തിന് ലോക നഴ്സസ് ദിനത്തില്‍ ലഭിക്കുന്ന ആദരം കൂടിയായി ഈ വേദി. അടൂര്‍ സ്വദേശിനിയായ ജാസ്മിന് മുഹമ്മദ് ഷറഫ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ നഴ്സാണ്. മഹാമാരി വ്യാപിച്ച ആദ്യ മാസങ്ങളില്‍ ദുബൈയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ചികിത്സയും മറ്റ് സഹായങ്ങളും നല്കി. ചില രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അടിയന്തിര സാഹചര്യങ്ങളില്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്ക് അസോസിയേഷനുകളുടെ സഹായത്തോടെ ഭക്ഷണ കിറ്റുകളും എത്തിച്ചു.
കേരളത്തിലെ ആദ്യ കോവിഡ് രോഗിയുടെ സ്രവം പരിശോധിച്ചയാളാണ് ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റലിലെ നഴ്സ് ലിന്‍സി പടിക്കാല ജോസഫ്. ഈ മേഖലയില്‍ 30 വര്‍ഷത്തിലേറെ അനുഭവസമ്ബത്തുള്ള ലിന്‍സി നാഷനല്‍ േഫ്ലാറന്‍സ് നൈറ്റിംഗേല്‍ നഴ്സസ് അവാര്‍ഡ്, കേരള സ്റ്റേറ്റ് നഴ്സിങ് അവാര്‍ഡ് തുടങ്ങി ഇന്ത്യയിലെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത മാള പഞ്ചായത്തിെന്റ അംബാസഡര്‍ കൂടിയായ ലിന്‍സി കേരളത്തിലെ വിവിധ കാലാവസ്ഥാ ബോധവത്കരണ കാമ്ബെയ്നുകള്ക്കും നേതൃത്വം നല്കുന്നു. തൊടുപുഴക്കാരിയായ മഞ്ജു ദണ്ഡപാണി വര്‍ഷങ്ങളായി ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ന്യൂറോ സയന്‍സ് നഴ്സസ് സെക്രട്ടറി അംഗവുമാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ന്യൂറോ സയന്‍സ് നഴ്സിെന്റ ‘മികച്ച ന്യൂറോ നഴ്സ്’ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയിലാണ് കോട്ടയം സ്വദേശിയായ റേച്ചല്‍ എബ്രഹാം ജോസഫ്. മൂന്ന് ഭൂഖണ്ഡങ്ങളിലായി 40 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള റേച്ചലിന് നിരവധി കഥകള്‍ പറയാനുണ്ട്.
യു.എസിലെ നാഷ്വില്ലെയിലെ എന്‍.ഐ.സി.യു ശിശുക്കളുടെ മാതാപിതാക്കളെ പിന്തുണയ്ക്കാന്‍ ‘പാരന്റ്സ് ഇന്‍ ടച്ച് പ്രോഗ്രാമിന്’ റേച്ചല്‍ നേതൃത്വം നല്കി. ഒമാന്‍ സര്‍ക്കാറിെന്റ ദേശീയ ദൗത്യങ്ങള്‍ വിജയകരമായി നടത്തിയ അവര്‍ക്ക് അവിടുത്തെ മികച്ച നഴ്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. യു.എസിലെ ഡെലവെയറില്‍ നടന്ന വാര്‍ഷിക ഗവേഷണ കോണ്ഫറന്സിെന്റ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ഇവര്‍ക്ക് പുറമെ ദിദ ജിര്‍മ ബുള്ളെ (കെനിയ), ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ (യു.കെ), ജൂലിയ ഡൊറോത്തി ഡൗണിങ് (യു.കെ), മാത്യു ജെയിംസ് ബോള്‍ (ആസ്ട്രേലിയ), വൈസ് മുഹമ്മദ് ഖറാനി (അഫ്ഗാനിസ്താന്) എന്നിവരും അവസാന പത്തില്‍ ഇടംപിടിച്ചിരു