കോഴിക്കോട് : സെല്‍ഫിയെടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണ വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയില്‍ പാളത്തിലാണ് അപകടം. പെണ്‍കുട്ടി കരുവന്തിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോയമ്ബത്തൂര്‍-ബെംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇരുവരെയും തട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ബേപ്പൂര്‍ ഭാഗത്ത് നിന്നാണ്