തിരുവനന്തപുരം : മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്തുതയാണെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ നഷ്ടത്തിലാണെന്നും സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ദ്ധന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതില്‍ മാത്രമെ നിര്‍മ്മിക്കുന്നുള്ളൂ. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നത്. ജവാന്റെ ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് മൂലമാണ്. സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. അതേസമയം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Home Headline സംസ്ഥാനത്ത് സ്പിരിറ്റ് കിട്ടാനില്ല: ഉത്പാദനവും കുറവ് ; ജവാന്‍ അടക്കമുള്ള മദ്യത്തിന് വിലകൂട്ടുമെന്ന് എക്‌സൈസ് മന്ത്രി