Home Gulf കല (ആര്‍ട്ട്) കുവൈറ്റിന് പുതിയ നേതൃത്വം ; ജെയ്‌സണ്‍ ജോസഫ് പ്രസിഡന്റ്

കല (ആര്‍ട്ട്) കുവൈറ്റിന് പുതിയ നേതൃത്വം ; ജെയ്‌സണ്‍ ജോസഫ് പ്രസിഡന്റ്

44
0

കുവൈത്ത്‌സിറ്റി : കല(ആര്‍ട്ട്) കുവൈറ്റ് അബ്ബാസിയയില്‍ വെച്ച്‌ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ 2022-2023 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കല(ആര്‍ട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി. കെ ശിവകുമാര്‍ സ്വാഗതം പറഞ്ഞു. ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്താര്‍ സംഗമം, ആശ്വാസ് കരുണ്ണ്യ പദ്ധതി, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങിയ സംഘടയുടെ പ്രധാന പരിപാടികള്‍ തുടര്‍ന്നും വിപുലമായിത്തന്നെ നടത്തുവാന്‍ യോഗം തീരുമാനമെടുത്തു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

പുതിയ ഭാരവാഹികള്‍ – പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി രാകേഷ് പി ഡി, ട്രഷറര്‍ അഷ്റഫ് വിതുര, വൈസ് പ്രസിഡന്റുമാര്‍ അജിത് കുമാര്‍, ജ്യോതി ശിവകുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ അനീച്ച ഷൈജിത്, അനീഷ് വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ രതിദാസ് കെ വി, പബ്ലിക് റിലേഷന്‍ പി. കെ. ശിവകുമാര്‍, മീഡിയ മുകേഷ് വി പി, കലാവിഭാഗം അമ്ബിളി രാകേഷ്, സാമൂഹികവിഭാഗം കെ മുസ്തഫ, സ്‌പോര്‍ട്‌സ് വിഭാഗം സുനില്‍ കുമാര്‍, സാഹിത്യവിഭാഗം ഗിരീഷ് കുട്ടന്‍, ഗെയിംസ് ജോണി കളമച്ചല്‍.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി സമീര്‍ പി. പി, വിബിന്‍ കലാഭവന്‍, റിജോ കെ എസ്, സിസിത ഗിരീഷ്, സഫ്രീന സമീര്‍, ശരത് വി ജി, ജോണ്‍ മാത്യു, കനകരാജ്, മനു, വിഷ്ണു രാജ്, അനില്‍ വര്‍ഗീസ്, ശശി, ശ്യാം, സന്തോഷ്, സന്ധ്യ അജിത്, അശ്വതി മനു, ബോബി പാറ്റാനി എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി കെ സാദിഖ്, കെ ഹസ്സന്‍ കോയ, സാംകുട്ടി തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്റര്‍ ആയി സുരേഷ് ബാബുവിനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here