Home America ഫൊക്കാന കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷകമായ മെഗാ തിരുവാതിരയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ഫൊക്കാന കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷകമായ മെഗാ തിരുവാതിരയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

38
0

ഫ്ലോറിഡ : ഫൊക്കാനയുടെ ഒര്‍ലാണ്ടോ ഡിസ്‌നി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷകമായ കലാവിരുന്നുകളിലൊന്നായ കേരള തനിമ വിളിച്ചോതുന്ന മെഗാ തിരുവാതിരയുടെയും വര്‍ണശബളമായ ഘോഷയാത്രയും പ്രദക്ഷിണവും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒര്‍ലാന്റോയില്‍ തന്നെയുള്ള ലയന സ്‌കൂള്‍ ഓഫ് ഡാന്‍സ്‌ കൊറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന മെഗാ തിരുവാതിര കണ്‍വെന്‍ഷന്റെ ഉദ്‌ഘാടന ദിവസമായ ജൂലൈ 7 നു വൈകുന്നേരം 5. 30നായിരിക്കും ആരംഭിക്കുക. കാനഡയില്‍ നിന്ന് ഉള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ അംഗ സംഘടനകളില്‍ നിന്നുമുള്ള നൂറുകണക്കിന് അങ്കനമാര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര കണ്‍വെഷനു വേദിയൊരുക്കുന്ന ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലിന്റെ അങ്കണത്തെ അക്ഷരാത്ഥത്തില്‍ കേരളകീയമാക്കി മാറ്റും. ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ ജൂലൈ 7 മുതല്‍ 10 വരെ ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കല ഷഹി കോര്‍ഡിനേറ്ററും നിമ്മി ബാബു ചെയര്‍പേഴ്സണുമായ മെഗാ തിരുവാതിരയുടെ സംഘാടക സമിതിയില്‍ സുനിത ഫ്ളവര്‍ഹില്‍, ജെയ്ന്‍ ബാബു, അമ്ബിളി ജോസഫ് എന്നിവര്‍ കോ.ചെയറുകളുമാണ്. ഒരേ നിറമുള്ള ബ്ലൗസും സെറ്റു സാരിയുമുടുത്ത് ഹോട്ടലിന്റെ പാര്‍ക്കിംഗ് ലോട്ടിനെ നടന വേദിയാകുന്ന 200 ലധികം അംഗനമാര്‍ വയ്ക്കുന്ന ചുവടുകള്‍ക്ക് മാറ്റുകൂട്ടാന്‍ ചെണ്ടമേളവും ബാന്‍ഡ് വാദ്യവും അകമ്ബടി സേവിക്കും. കേരള തനിമയില്‍ പട്ടു പാവാടയും പട്ടു ബ്ലൗസും മുല്ലപ്പൂവുമണിഞ്ഞ് കരുന്നു കുഞ്ഞുങ്ങള്‍ മുതല്‍ സെറ്റുമുണ്ടും സെറ്റുസാരിയുമൊക്ക അണിഞ്ഞു മുല്ലപ്പൂ ചൂടിയ അമ്മമാരും മുത്തശ്ശിമാരും വരെ താലപ്പൊലിയേന്തി ഘോഷയാത്രയെ വര്ണശബളമാക്കുമ്ബോള്‍ മുഖ്യാതിഥിയായ കേരള ഗവര്‍ണര്‍ പ്രൊഫ.മുഹമ്മദ് ആരിഫര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട്ടാതിഥികളെ കേരളീയ തനിമയില്‍ തന്നെ ആഘോഷമായ ഘോഷയാത്രയോടെ മുഖ്യ വേദിയിലേക്ക് ഫൊക്കാനയുടെ ഭാരവാഹികളായും മറ്റു സംഘാടകരും ആനയിച്ച്‌ കൊണ്ടുവരും. തുടര്‍ന്ന് മുഖ്യവേദിയില്‍ കൊട്ടിക്കലാശം നടത്തുന്നതോടെ ഫൊക്കാന കണ്‍വെന്‍ഷന്‍ ഉദഘാടനത്തിനു വിളംബരമേകും.

കണ്‍വെന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു തൊട്ടു മുന്‍പായി അരങ്ങു കൊഴിപ്പിക്കുന്ന മെഗാ തിരുവാതിരയുടെ പരിശീലനം വെര്‍ച്വല്‍ ആയി അവരവരുടെ വീടുകളില്‍ നിന്നാണ് നടത്തുന്നത്. ഓരോ മേഖലയിലെ നര്‍ത്തകരുടെയും പൊസിഷനുകള്‍ തയാറാക്കി സമന്യയിപ്പെച്ചെടുക്കുക എന്നത് ഭഗീരഥ പ്രയത്‌നം തന്നെയാണ്. ഇത്തരം മെഗാ തിരുവതിരകളും വിവിധ തരം നൃത്തരൂപങ്ങളും വെര്‍ച്വല്‍ ആയി പരിശീലിപ്പിച്ച്‌ റെക്കോര്‍ഡ് ചെയ്ത് ഓരോ സീക്വന്‍സീനും യോജിക്കും വിധം ക്രോഡീകരിച്ച്‌ സമന്യയിപ്പിച്ച്‌ ഒരു മേഘാ ഷോ തന്നെ വോമിന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ കോവിഡ് മഹാമാരിക്കാലത്ത് നടത്തിയത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിമ്മിബാബു : 2156268014, ജെയ്ന്‍ ബാബു 4072722124, ഡോ. കലാ ഷാഹി+1 202 359 8427.

ഫ്രാന്‍സിസ് തടത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here