Home Gulf ഹൃദ് രോഗ ചികിത്സയ്ക്ക് സൂപ്പര്‍സ്പെഷ്യാലിറ്റിയുമായി അല്‍ വക്​റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍

ഹൃദ് രോഗ ചികിത്സയ്ക്ക് സൂപ്പര്‍സ്പെഷ്യാലിറ്റിയുമായി അല്‍ വക്​റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍

39
0

ദോഹ : അത്യാധുനിക സൗകര്യങ്ങളോടെ ഹൃ​ദ് രോഗ ചികിത്സക്ക്​ സൂപ്പര്‍സ്​പെഷ്യാലിറ്റിയുമായി അല്‍ വക്​റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍. പുതുതായി ആരംഭിക്കുന്ന ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനോല്‍ ഘാടനം മേയ്​ 25ന്​ ഇന്ത്യന്‍അംബാസഡര്‍ ഡോ. ദീപക്​ മിത്തല്‍ നിര്‍വ്വഹിക്കുമെന്ന് ​ ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികളായ പ്രമുഖരും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുംഉത്ഘാടനചടങ്ങില്‍സാന്നിധ്യം വഹിക്കും. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കേരളത്തില്‍ ഹൃദ്രോഗ വിഭാഗം സ്​പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രിയ സരസ്വതി വേലായുധനാണ്​ ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍ ഹൃദ്രോഗ വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നത്​. വക്രയിലെ സ്വകാര്യ ആശുപത്രികളിലെ ആദ്യ ​കാര്‍ഡിയോളജിസ്റ്റായാണ്​ ഡോ. പ്രിയ സരസ്വതി വേലായുധന്‍ ചുമതലയേല്‍ക്കുന്നത്​.

ഉദ്​ഘാടനത്തിന്‍റെ ഭാഗമായി ഹൃദ്രോഗ ചികിത്സയും രോഗനിര്‍ണയവുമായി ബന്ധപ്പെട്ട നിരവധി പരിശോധനാ പാക്കേജുകള്‍ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചു. 100 റിയാലാണ്​ പരിശോധനാ ഫീസ്​. ഇ.സി.ജി, ലിപിഡ്​ പ്രൊഫൈല്‍, ഫാസ്റ്റിങ്​ ബ്ലഡ്​ ഷുഗര്‍ (എഫ്​.ബി.എസ്)​, ലിവര്‍ ഫങ്​ഷന്‍ ടെസ്റ്റ്​ (എല്‍.എഫ്​.ടി), വൃക്ക പരിശോധന (ആര്‍.എഫ്​.ടി), സി.ബി.സി, എക്കോ കാര്‍ഡിയോഗ്രാം, കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍ എന്നിവയടങ്ങിയ പരിശോധനകള്‍ ഉദ്​ഘാടനത്തിന്‍റെ ഭാഗമായി 1250റിയാലിന്​ പൂര്‍ത്തിയാക്കാം. മേയ്​ 25 മുതല്‍ ജൂണ്‍ 30 വരെയാണ്​ ഉദ്​ഘാടന പാക്കേജ്​. ഗള്‍ഫ്​ രാജ്യങ്ങളില്‍ വിവിധ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക്​ സുരക്ഷിതമായ ആരോഗ്യ സാഹചര്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്​ സൂപ്പര്‍ സ്​പെഷ്യാലിറ്റി സംവിധാനം ഒരുക്കുന്നതെന്ന്​ ആശുപത്രി അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പ്രിയ സരസ്വതി വേലായുധന്‍, ​മാര്‍ക്കറ്റിങ്​ മാനേജര്‍ റിനു ജോസഫ്​, ഹെഡ്​ ഓഫ്​ ഓപറേഷന്‍ ആന്‍റ്​ എച്ച്‌​.ആര്‍ മേധാവി മനു സി.ആര്‍ എന്നിവര്‍ പ​ങ്കെടുത്തു.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here