Home Gulf അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടന്നു

അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം നടന്നു

46
0

അബുദാബി : മാര്‍ത്തോമാ യുവജനസഖ്യത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ത്തോമാ ഇടവക വികാരി റവ ജിജു ജോസഫ് നിര്‍വഹിച്ചു. കാലം ചെയ്ത യു എ ഇ ഭരണാധികാരി ഷെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരം അര്‍പ്പിച്ചു കൊണ്ടും പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആശംസകള്‍ നേര്‍ന്നുമുള്ള വീഡിയോ പ്രദര്‍ശനത്തിലൂടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. പുതിയ പ്രവര്‍ത്തനവര്‍ഷത്തില്‍ വിവിധ വിഷയങ്ങള്‍ ആസ്‌പദമാക്കി സെമിനാറുകള്‍, എക്യുമെനിക്കല്‍ സംഗമം, കായികമേള, പ്രതിഭ സംഗമം , തൊഴിലാളി സംഗമം, കലാസന്ധ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യുവജനസഖ്യം 50 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. യുവജനസഖ്യം വൈസ് പ്രസിഡന്‍റ് റവ അജിത്ത് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. മാത്യു എബ്രഹാം, അജിത്ത് എ ചെറിയാന്‍, അജിത്ത് ഐസക്, സുനില്‍ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിനു രാജന്‍ (വൈസ് പ്രസിഡന്റ്), സാംസണ്‍ മത്തായി ( സെക്രട്ടറി ) അനിത ടിനോ (വനിതാ സെക്രട്ടറി), ജേക്കബ് വര്‍ഗീസ് (ട്രഷറര്‍), എബി അലക്സ് (ജോയിന്‍റ്റ് സെക്രട്ടറി), അനീഷ് യോഹന്നാന്‍ (അക്കൗണ്ടന്‍റ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here