Home Europe ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് ജൂണ്‍ 11ന് ;...

ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് ജൂണ്‍ 11ന് ; രജിസ്ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാവും

47
0

യോര്‍ക് ഷെയര്‍ & ഹംമ്ബര്‍ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് ജൂണ്‍ 11 ശനിയാഴ്ച നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് ഇന്ന് 31/5/22 വരെയാണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടാവുന്നത്. എച്ച്‌ഐഎഎയുടെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍്റ് 2022 ജൂണ്‍ മാസം 11 ആം തീയതി രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റന്‍ ടീമുകള്‍ തമ്മില്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്നു തന്നെ (31/5/22) രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഫീസ് ഒരു ടീമിന് £20 ആയിരിക്കും. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 മണിക്ക് മുന്‍പായി കളിക്കളത്തില്‍ എത്തിച്ചേരേണ്ടതാണ്.. ടൂര്‍ണമെന്‍്റിനായുള്ള ഒരുക്കങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.

മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ പറയുന്നവരെ ബന്ധപ്പെടുക:-

ജോസ് വര്‍ഗീസ് – 07737533787
വിന്‍സന്‍റ് ജോര്‍ജ് – 07846167502

ടൂര്‍ണമെന്‍റ് നടക്കുന്ന സ്ഥലത്തിന്‍്റെ വിലാസം:-

The Allam Sports Centre,
University of Hull,
Hull,
HU6 7TS.

LEAVE A REPLY

Please enter your comment!
Please enter your name here