ലണ്ടന്‍ : സാധാരണയായി മിക്ക രാജ്യങ്ങളിലും, മിക്ക കമ്ബനികളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലി ചെയ്യേണ്ടി വരും. എന്തിന് ചിലയിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം വരെ ജോലി ചെയ്യേണ്ടുന്ന അവസ്ഥയും ഉണ്ട്. മിക്കവരുടേയും സ്വപ്നമായിരിക്കും ഒരു അധികദിവസത്തെ ഓഫ്. എന്നാല്‍ ലോകത്തില്‍ ചില രാജ്യങ്ങളില്‍ നാലുദിവസം ജോലി ചെയ്താല്‍ മതിയത്രെ . അത് നടപ്പിലാക്കുന്ന രാജ്യങ്ങള്‍ പറയുന്നത് അത് ജീവനക്കാരെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കുന്നുണ്ട് എന്നാണ്. അതായത് 6 ദിവസത്തെ ക്രയശേഷിയേക്കാള് കൂടുതലായിരിക്കും ഈ 4 ദിവസത്തെ ക്രയശേഷി എന്നാണ് അവരുടെ കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ നാല് ദിവസത്തെ പ്രവൃത്തി ആഴ്ച ട്രയലിനു യുകെയിലാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. 70 യുകെ കമ്ബനികളിലെ 3,300-ലധികം ജീവനക്കാരാണ് ശമ്ബളം നഷ്ടപ്പെടാതെതന്നെ ഈ നാല് ദിവസത്തെ പ്രവൃത്തി ആഴ്ച ട്രയലില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച്ച ആരംഭിച്ച പൈലറ്റ് പ്രോഗ്രാം ആറുമാസം നീണ്ടുനില്‍ക്കുന്നതാണ് .
സാമ്ബത്തിക സേവന ദാതാക്കള്‍ മുതല്‍ ഫിഷ് ആന്‍ഡ് ചിപ്പ് റസ്റ്റോറന്റ് വരെയുള്ള കമ്ബനികളാണ് ട്രയലില്‍ പങ്കെടുക്കുന്നത്. 100:80:100 മോഡലിനെ അടിസ്ഥാനമാക്കിയാണ് ട്രയല്‍. ട്രയലില്‍ പങ്കെടുക്കുന്ന കമ്ബനികള്‍ സാമ്ബത്തിക സേവന ദാതാക്കള്‍ മുതല്‍ ഫിഷ് ആന്‍ഡ് ചിപ്പ് റസ്റ്റോറന്റ് വരെയുള്ളവരാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഴ്ചയില്‍ നാല് ദിവസം പ്രവൃത്തിദിനവും മൂന്ന് ദിവസം അവധിയും വേണമെന്ന് നിരവധി ആളുകള്‍ പറഞ്ഞതിനാല്‍ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ രാജ്യം ആസൂത്രണം ചെയ്യുകയാണ്. 100:80:100 മോഡലിനെ അടിസ്ഥാനമാക്കിയാണ് ട്രയല്‍. തിങ്ക് ടാങ്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി 80 ശതമാനം ആളുകളും ശമ്ബളം നഷ്ടപ്പെടാതെ തങ്ങളുടെ ജോലി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് അവരുടെ ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു.
പുതിയ പ്രോഗ്രാമിന് കീഴില്‍, ഓര്‍ഗനൈസേഷനുകള്‍ക്ക് പരിശീലനവും ആഴ്ചയിലെ നാല് ദിവസം എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ലഭിക്കും. രണ്ട് വര്‍ഷം മുമ്ബ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്ഡേന് തൊഴിലുടമകളോട് നാല് ദിവസത്തെ പ്രവൃത്തി ദിനവും മറ്റ് ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ഓപ്ഷനുകളും പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ബാര്ണ്സിന്റെ കമ്ബനിയായ പെര്പെച്വല് ഗാര്‍ഡിയനിലെ ജീവനക്കാര്‍ 2018 മുതല്‍ ആഴ്ചയില്‍ നാല് ദിവസമാണ് ജോലി ചെയ്യുന്നത്. ആറാഴ്ചത്തെ ട്രയലിന് ശേഷം ഉല്‍പ്പാദനക്ഷമത 20 ശതമാനം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തിയശേഷം ശമ്ബളം കുറക്കാതെ തന്നെ നാലുദിവസം മാത്രം പ്രവൃത്തി ദിനമാക്കി.
ജോലിയുടെ കാര്യക്ഷമതയെയും ഗുണനിലവാരത്തെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന രാജ്യമാണ് ജപ്പാന്. ജപ്പാനും ഈ മാതൃക സ്വീകരിക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു . 2021 ജൂണിലാണ് ജപ്പാന് സര്‍ക്കാര്‍ ഈ സംരംഭം ആരംഭിച്ചത്. നാല് ദിവസത്തെ വര്‍ക്ക് വീക്ക് ആരംഭിക്കാന്‍ ജപ്പാന് കമ്ബനികളോട് ആവശ്യപ്പെട്ടു. ജപ്പാന്റെ വര്‍ക്ക്ഹോളിക് സംസ്കാരം തകര്‍ത്ത് 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതിയെന്ന് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ജാപ്പനീസ് കമ്ബനിയാണ് പാനസോണിക്. നമുക്കും പ്രിയപ്പെട്ട ബ്രാന്‍ഡ് ആണല്ലോ പാനസോണിക്. 2015 മുതല്‍ 2019 വരെ, ഐസ്ലാന്‍ഡ് പ്രവൃത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ട്രയല്‍ നടത്തി. അത് വലിയ വിജയം തന്നെ ആയിരുന്നു. അതില്‍ പങ്കെടുത്ത ജീവനക്കാര്‍ എല്ലാവരും സന്തുഷ്ടരും ആരോഗ്യമുള്ളവരും എന്നുമാത്രമല്ല കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരുമായിരുന്നു. ഐസ്ലാന്‍ഡിലെ 2,500 തൊഴിലാളികളിലാണ് പഠനം നടത്തിയത്. ചുരുക്കിയ തൊഴില്‍ ദിനങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയിലേക്കും സന്തോഷകരമായ തൊഴില്‍ ശക്തിയിലേക്കും നയിക്കുമോ എന്നറിയാനായിരുന്നു പഠനം. പ്രീസ്കൂളുകള്‍, ഓഫീസുകള്‍, സോഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ജോലിസ്ഥലങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്.