Home Europe ലിവർപൂൾ മലയാളികളെ നടുക്കിക്കൊണ്ടു യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു

ലിവർപൂൾ മലയാളികളെ നടുക്കിക്കൊണ്ടു യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു

46
0

ലിവർപൂൾ മലയാളികളെ നടുക്കിക്കൊണ്ടു യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തില്‍ ലിവർപൂളിൽ താമസിക്കുന്ന യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു ലിവര്‍പൂള്‍ മലയാളിയായ ഡോക്ടര്‍ ജോതിസ് മണലിനാണു (26 )മരണം സംഭവിച്ചത് ജ്യോതിസിന്റെ പിതാവ് ജോജപ്പൻ ലിവർപൂളിൽ വളരെ നാളായി താമസിക്കുന്ന കുട്ടനാട് സ്വദേശിയാണ്. ജോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റുഡൻസിനു ക്ലാസ് എടുക്കാൻ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത് എന്നാണ് അറിയുന്നത്

ജ്യോതിസിന്റെ മാതാപിതാക്കൾ നാട്ടിലായിരുന്നു അപകടവിവരം അറിഞ്ഞു പിതാവ് ലിവർപൂളിലെ സൈന്റ്റ് ഹെലൻസിലുള്ള വീട്ടിൽ എത്തിച്ചേർന്നു എന്നാണ് അറിയുന്നത് .ജോജപ്പൻ, ജെസ്സി, ദമ്പതികൾക്ക് രണ്ടു ആൺ കുട്ടികളാണ് ഉള്ളത് അതിൽ മൂത്തയാളാണ് ജ്യോതിസ് . ചങ്ങനാശ്ശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ്ദ്‌ മാതാ ഇടവകയിൽ മണലയില്‍ കുടുംബാംഗമാണ്. ജോജപ്പൻ .
ജ്യോതിസിന്റെ കുടുംബം രണ്ടായിരത്തിന്റെ ആദ്യ പാദങ്ങളിൽ ബഹറിനിൽ നിന്നും ലിവർപൂളിലേക്ക് കുടിയേറിയതാണ് . പഠനത്തിൽ ബഹുമിടുക്കാൻ ആയിരുന്ന ജ്യോതിസ് ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ലിവർപൂളിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ നടന്ന കലാമത്സരങ്ങളിൽ പലപ്പോഴും കല തിലകമായി തിരഞ്ഞെടുത്തിട്ടുണ്ട്.വളർന്നു വരുന്ന തലമുറയ്ക്ക് ജ്യോതിസ് ഒരു മാതൃകയായിരുന്നു എന്ന് ലിവർപൂൾ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വമായ തമ്പി ജോസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here