Home Headline ബിടിഎസ് ഇനി ഇല്ല , വേര്‍പിരിയല്‍ പ്രഖ്യാപിച്ച്‌ ബാന്‍ഡ് ; ഞെട്ടി ആരാധകര്‍

ബിടിഎസ് ഇനി ഇല്ല , വേര്‍പിരിയല്‍ പ്രഖ്യാപിച്ച്‌ ബാന്‍ഡ് ; ഞെട്ടി ആരാധകര്‍

39
0

ലോകമെമ്ബാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേര്‍പിരിയല്‍ പ്രഖ്യാപിച്ച്‌ ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ്. സം​ഗീതലോകത്തുനിന്ന് ദീര്‍ഘമായ ഇടവേളയെടുക്കാനാണ് ബാന്‍ഡിന്റെ തീരുമാനം. സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച്‌ 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു പ്രഖ്യാപനം. ദിശാബോധം നഷ്ടപ്പെട്ടുവെന്നും വ്യക്തിഗത കരിയര്‍ പിന്തുടരാന്‍ ‘അനിശ്ചിതകാല ഇടവേള’ എടുക്കുന്നു എന്നുമാണ് ചൊവ്വാഴ്ച ബിടിഎസ് അംഗങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം, ഒമ്ബത് വര്‍ഷമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാന്‍ഡ് പിരിച്ചുവിടുന്നില്ലെന്നും എപ്പോഴെങ്കിലും മടങ്ങിവരുമെന്നും ബിടിഎസ് മെമ്ബേഴ്സ് വ്യക്തമാക്കി. ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ഉടന്‍ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു.

ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴത്തേതിനേക്കാള്‍ പക്വതയോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗമായ ആരാധകര്‍ക്ക് ജംഗൂക് ഉറപ്പു നല്‍കി. അപ്രതീക്ഷിത പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആല്‍ബത്തിനു വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് വേര്‍പിരിയല്‍ വാര്‍ത്ത എത്തുന്നത്. ഇവരുടെ വേര്‍പിരിയലിനെക്കുറിച്ച്‌ പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്നാണ് ഒരു റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ 28 വയസ്സിനുള്ളില്‍ 18 മാസമെങ്കിലും നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം.

എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സൈനിക സേവനത്തിനായി അംഗങ്ങള്‍ പോയിട്ടുള്ള ബാന്‍ഡുകളെല്ലാം പിന്നീട് തകര്‍ന്നു പോയ ചരിത്രമാണുള്ളത്. എന്നാല്‍ ഇവര്‍ക്കിടയിലെ പ്രശ്നങ്ങളാണ് വേര്‍പിരിയലിന് വഴിവച്ചത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 2010ല്‍ ആണ് ദക്ഷിണ കൊറിയയിലെ ഏഴ്​ യുവാക്കള്‍ ചേര്‍ന്ന്​ ബിടിഎസ് ബാന്‍ഡിന്​ രൂപം ​നല്‍കിയത്​. വി, സുഗ, ജങ്​ കൂക്ക്​, റാപ്പ്​ മോണ്‍സ്​റ്റര്‍, ജെ-ഹോപ്​, ജിന്‍, ജിമിന്‍ എന്നിവരാണ്​ ബാന്‍ഡിലെ അംഗങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ‘നോ മോര്‍ ഡ്രീം’ എന്ന ആദ്യ ആല്‍ബത്തോടെയാണ് ഇവര്‍ സംഗീതലോകത്തേക്ക് വരവറിയിക്കുന്നത്. 2019-ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസ് ഇടം നേടിയിരിക്കുന്നു. ഇന്ത്യയില്‍ ഉള്‍പ്പടെ ലോകത്തെ എല്ലായിടത്തും ബിടിഎസിന് ആരാധകര്‍ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here