Home America ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സതേണ്‍ റീജിയന്‍ കിക്ക്‌ ഓഫ് ഹൂസ്റ്റനില്‍ നടന്നു.

ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സതേണ്‍ റീജിയന്‍ കിക്ക്‌ ഓഫ് ഹൂസ്റ്റനില്‍ നടന്നു.

28
0

സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ കാന്‍കൂനില്‍ വെച്ച്‌ നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിന്റെ സതേണ്‍ റീജിയന്‍ കിക്ക്‌ ഓഫ് ജൂണ്‍ 5ാം തീയതി വൈകിട്ട് ഏഴു മണിക്ക് സ്റ്റാഫ്ഫോര്‍ഡ് പ്ലാസയില്‍ വെച്ച്‌ നടത്തപ്പെട്ടു . കണ്‍വെന്‍ഷന്‍ കിക്കോഫ്, ഫോമാ പ്രഥമ പ്രസിഡന്‍്റ് ആയിരുന്ന ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ ആരംഭിച്ചു.
ഫോമാ നാഷണല്‍ കമ്മിറ്റി അംഗം മാത്യുസ് മുണ്ടക്കല്‍ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. കണ്‍വെന്‍ഷന്‍ കോ- ചെയര്‍ തോമസ് ഓലിയാംകുന്നേല്‍ കണ്‍വെന്‍ഷനെ കുറിച്ചും, കണ്‍വെന്‍ഷന്‍ രജിസ്ട്രഷേന്‍ ചെയര്‍ ജോയ് എന്‍ സാമുവെല്‍ കണ്‍വെന്‍ഷന്‍ രജിസ്ട്രഷേനെ കുറിച്ചും സംസാരിച്ചു.അനുമോദന പ്രസംഗം ആദ്യ കണ്‍വെന്‍ഷന്‍ കോ- ചെയറായിയിരുന്ന ബേബി മണക്കുന്നേലും ആദ്യ കണ്‍വെന്‍ഷന്‍ ബിസിനസ്സ് ഫോറം ചെയറായിയിരുന്ന എസ്. കെ. ചെറിയാനും നിര്‍വഹിച്ചു. ശശിധരന്‍ നായര്‍ നിന്നും ജോയ് എന്‍ സാമുവെല്‍ ആദ്യ ചെക്ക് വാങ്ങി കൊണ്ട് രെജിസ്ട്രേഷന്‍ കിക്കോഓഫ് നിര്‍വഹിച്ചു . ഫോമാ സതേണ്‍ റീജിയന്‍ വുമെന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഷിബി എന്‍ റോയ് നന്ദി പ്രസംഗവും നടത്തി.

മെക്സിക്കോയിലെ കാന്‍കൂനില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കുടുബ സംഗമ വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങള്‍, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
അന്‍പതിലധികം ഫാമിലികള്‍ സതേണ്‍ റീജിയനില്‍ നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സതേണ്‍ റീജിയന്‍ ആര്‍ വി പി ഡോ സാം ജോസഫും , മാത്യൂസ് മുണ്ടക്കലും അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here