Home America രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യുസ്‌എ സതേണ്‍ റീജിയന്‍ ഉത്‌ഘാടനവും ഡാളസില്‍ – ജൂണ്‍ 26...

രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യുസ്‌എ സതേണ്‍ റീജിയന്‍ ഉത്‌ഘാടനവും ഡാളസില്‍ – ജൂണ്‍ 26 ന്

26
0

ഗാര്‍ലന്റ് (ഡാലസ്) : കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഡാളസില്‍ സ്വീകരണം നല്‍കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്‌എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തില്‍ ഓഐസിസി യുഎസ്‌എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുക ,കേരളത്തില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കള്‍ അറിയിച്ചു. ഒഐസിസി യുഎസ്‌എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, വൈസ് പ്രസിഡണ്ട് ബോബന്‍ കൊടുവത്ത്, മീഡിയ ചെയര്‍മാന്‍ പി.പി. ചെറിയാന്‍ തുടങ്ങിയ ദേശീയ നേതാക്കളും , ടെക്സസിന്റെയും സതേണ്‍ റീജിയന്റെയും വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളനതയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനം വന്‍ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയ് കൊടുവത്ത് – 972 569 7165
സജിജോര്‍ജ് – 214 714 0838
പ്രദീപ് നാഗനൂലില്‍ – 469 449 1905
തോമസ് രാജന്‍ – 214 287 3035

റിപ്പോര്‍ട്ട് : പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here