തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ‘ഫര്‍ലോ ലീവ്’ പദ്ധതി കൂടുതല്‍ ജീവനക്കാരിലേക്ക്. പകുതി ശമ്ബളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘ അവധി നല്‍കാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനി സ്‌റ്റീരിയില്‍ സ്റ്റാഫുകള്‍ക്കുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കണ്ടക്ടര്‍, മെക്കാനിക്ക് വിഭാഗത്തിന് മാത്രമാണ് ഫര്‍ലോ ലീവ് അനുവദിച്ചിരുന്നത്. ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്ബളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. അധിക ജീവനക്കാരെ പകുതി ശമ്ബളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്ബത്തിക ബാധ്യത കുറക്കാമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ്.
Home Headline കെഎസ്‌ആര്‍ടിസി സാമ്ബത്തിക പ്രതിസന്ധി ; പകുതി ശമ്ബളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘാവധി