Home America സിജില്‍ പാലക്കലോടി ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജണല്‍ കോര്‍ഡിനേറ്റര്‍.

സിജില്‍ പാലക്കലോടി ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജണല്‍ കോര്‍ഡിനേറ്റര്‍.

27
0

സാക്രമെന്‍്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍്റെ (സര്‍ഗ്ഗം) പ്രസിഡന്‍്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തനം ആനുഷ്ഠിക്കുകയും ഇപ്പൊള്‍ സര്‍ഗ്ഗം ട്രസ്റ്റി ബോര്‍ഡ് അംഗം ആയി സേവനം ചെയ്കയും ചെയുന്ന സിജില്‍ പാലക്കലോടി ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയീ തിരഞ്ഞെടുക്കപെട്ടു , ഫോമാ വെസ്റ്റേണ്‍ റീജണല്‍ അര്‍.വി.പി ജോസ് വടകര, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിന്‍സ് നെച്ചികാട്ട് എന്നിവരോടൊപ്പം വിമന്‍സ് ഫോറം ട്രഷററായ ജാസ്മിന്‍ പരോളും വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗമാണ്.
ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ കമ്മിറ്റി അംഗമായ സിജില്‍ പാലക്കലോടി ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും ചിക്കാഗോ കണ്‍വെന്‍ഷന്‍ സബ് കമ്മിറ്റി കോ-ചെയര്‍ ആയും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതാണ്.

റീജിയനില്‍ നിന്നുള്ള രജിസ്ട്രേഷനുകള്‍ കോര്‍ഡിനേറ്റ് ചെയ്യുക, ആവരെ കണ്‍വെന്‍ഷന്‍ പരിപാടികളിലേക്ക് പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിക്കുക , കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ എത്തുമ്ബോള്‍ വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അര്‍.വി.പിയും, നാഷണല്‍ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേര്‍ന്നു നല്‍കുക എന്നിവയാണ് കണ്‍വെന്‍ഷന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍മാരുടെ പ്രധാന ചുമതലകള്‍. മെക്സിക്കോയിലെ കാന്‍കൂനില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കുടുബ സംഗമം അമേരിക്ക കാനഡ മെക്‌സികോ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളെ ഒത്തു ചേര്‍ക്കുന്ന ഒരു വേദിയായി മാറും. വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
വെസ്റ്റേണ്‍ റീജിയനില്‍ നിന്നും നൂറോളം കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . റെനി പൗലോസാണ്‌ വെസ്റ്റേണ്‍ റീജിയന്റെ ചാര്‍ജ് വഹിക്കുന്ന കണ്‍വെന്‍ഷന്‍ കോ ചെയര്‍ .

ഇപ്പോള്‍ കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷന്‍ കട്ട് ഓഫ് തീയതി ജൂലൈ 15 ആണ്, അതിനു ശേഷം രെജിസ്ട്രേഷന്‍ തീയതി നീട്ടണോ എന്നുള്ളത് തീരുമാനിക്കേണ്ടി വരും. ഫോമാ വെബ്സൈറ്റിലൂടെ എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here