മനാമ : ബഹ്റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വായനദിനം പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടെ ആചരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ സാഹിത്യ ക്വിസ് നടത്തി. സമാജം പി.വി.ആര് ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ അക്കാദമിക് കോഓഡിനേറ്ററായ ശോഭ വേണുനായര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ‘വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതായിരുന്നു പി.എന്‍. പണിക്കര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ആദര്‍ശ് മാധവന്‍കുട്ടി ‘നിരീശ്വരന്’ പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ ക്വിസ് വിജയികള്‍ക്കുള്ള ട്രോഫിയും പങ്കെടുത്തവര്‍ക്കുള്ള സാക്ഷ്യപത്രവും ചടങ്ങില്‍ വിതരണം ചെയ്തു. ഗൗരിപ്രിയയുടെ നൃത്താവിഷ്കാരവും അരങ്ങേറി. സമാജം ലൈബ്രേറിയന്‍ വിനൂപ് കുമാര്‍ സംസാരിച്ചു. വായനശാല കണ്‍വീനര്‍ സുമേഷ് മണിമേല്‍ സ്വാഗതവും ജോ. കണ്‍വീനര്‍ ബിനു കരുണാകരന് നന്ദിയും പറഞ്ഞു. ലൈബ്രറി കമ്മിറ്റി അംഗം അനു ആഷ്ലി ചടങ്ങുകള്‍ നിയന്ത്രിച്ചു.