Home Headline ജമ്മു കശ്മീരില്‍ കനത്ത മഴ ; വ്യാപകനാശവും മഞ്ഞ്, മണ്ണിടിച്ചില്‍ ; ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്മീരില്‍ കനത്ത മഴ ; വ്യാപകനാശവും മഞ്ഞ്, മണ്ണിടിച്ചില്‍ ; ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

15
0

ശ്രീനഗര്‍ : ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.
ശ്രീനഗര്‍ – ജമ്മു ദേശീയ പാതയില്‍ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാന റോഡുകള്‍ അടച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് ഉള്‍പ്പെടെയുള്ള താഴ്‌വരകളില്‍ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഉദ്ധംപുര്‍ ജില്ലയിലെ സംറോളിയില്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന റോഡ് മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒഴുകിപ്പോയി. റംബാനില്‍ നിര്‍മ്മാണത്തിലുണ്ടായിരുന്ന പാലത്തിന് കേടുപാട് പറ്റി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം പല കുടുബങ്ങളേയും ദുരിതത്തിലാഴ്‌ത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here