Home Headline മ​ണി​പ്പു​രി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ; മ​ര​ണം 18 ആ​യി

മ​ണി​പ്പു​രി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ; മ​ര​ണം 18 ആ​യി

18
0

ഗോ​ഹ​ട്ടി : പ​ടി​ഞ്ഞാ​റ​ന്‍ മ​ണി​പ്പു​രി​ലെ നോ​നി ജി​ല്ല​യി​ല്‍ തോ​രാ​മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ടെ​റി​ട്ടോ​റി​യി​ല്‍ ആ​ര്‍​മി അം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. നോ​നി​യി​ലെ മ​ഖു​വാം മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള ടു​പു​ള്‍ യാ​ര്‍​ഡ് റെ​യി​ല്‍​വേ നി​ര്‍​മാ​ണ ക്യാ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​ക്കാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല. മ​ണ്ണി​ടി​ഞ്ഞൂ​വീ​ണ​തോ​ടെ മേ​ഖ​ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ജ​യ് ന​ദി​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി അ​ണ​ക്കെ​ട്ടി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ട് പ്ര​ദേ​ശം മാ​റി. അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് ഇ​ള​കി​മാ​റി​യാ​ല്‍ നോ​നി ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ള​യ​വും മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും സം​സ്ഥാ​ന​ത്തെ ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്നു​ണ്ട്. മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ര്‍​ന്ന​തി​നാ​ല്‍ ദേ​ശീ​യ​പാ​ത 37 വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here