Home Ociana IFFM 2022 : മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ട് മിന്നല്‍ മുരളിയും പകയും ; ടൊവീനോയും...

IFFM 2022 : മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ട് മിന്നല്‍ മുരളിയും പകയും ; ടൊവീനോയും സൂര്യയും മികച്ച നടന്മാരുടെ പട്ടികയില്‍

48
0

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ മെല്‍ബണ്‍ 2022ന്റെ (ഐഎഫ്‌എഫ്‌എം) മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമകളായ മിന്നല്‍ മുരളിയും പകയും. കൂടാതെ സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ജയ് ഭീമും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിട്ടുണ്ട്. മികച്ച നടന്മാരുടെ പട്ടികയിലും ടൊവീനോ തോമസും സൂര്യയും ഇടം നേടിട്ടുണ്ട്. കൂടാതെ ജയ് ഭീമിലെ പ്രകടനത്തിന് മലയാളി താരം ലിജോമോള്‍ ജോസും മികച്ച നടിമാരുടെ പട്ടികയില്‍ ഇടം നേടിട്ടുണ്ട്. മിന്നല്‍ മുരളി, പക, ജെയ് ഭീം എന്നിവയ്ക്ക് പുറമെ ബോളിവുഡ് ചിത്രങ്ങളായ ദി റേപ്പിസ്റ്റ്, ഗംഗുഭായി കത്തിയവാദി, 83, ബദായി ദോ, സര്‍ദാര്‍ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ ചുരക്കപ്പട്ടികയില്‍ ഇടം നേടിട്ടുണ്ട്. ഓഗസ്റ്റ് 12 മുതല്‍ 20വരെയാണ് മെല്‍ബണ്‍ ചലച്ചിത്രമേളയുടെ 13-ാം പതിപ്പ് അരങ്ങേറുന്നത്. മികച്ച ചിത്രത്തിന് പുറമെ മികച്ച നടന്‍, നടി, സീരിസ്, സീരിസിലെ മികച്ച നടി, നടന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഫലം പ്രഖ്യാപിക്കുന്നത്.

നോമിനേഷന്‍ പട്ടിക ഇങ്ങനെ

മികച്ച ചിത്രങ്ങള്‍

83
ബദായി ദോ
ഗംഗുഭായി കത്തിയവാദി
ജയ് ഭീം
മിന്നല്‍ മുരളി
പക
സര്‍ദാര്‍ ഉദ്ദം
ദി റേപ്പിസ്റ്റ്

മികച്ച ഇന്‍ഡി ചിത്രങ്ങള്‍

ബൂബാ റൈഡ്
ഡഗ് ഡഗ്
ജഗ്ഗി
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കല്‍ക്കട്ടാ
പെട്രോ
ശങ്കര്‍സ് ഫെയറീസ്
ഷൂബോക്സ്
ഫെയറി ഫോള്‍ക്ക്

മികച്ച നടന്‍

ഗോപാല്‍ ഹെഗ്ഡെ- പെട്രോ
രാജ്കുമാര്‍ റാവു- ബദായി ദോ
റമിനിഷ് ചൗധരി- ജഗ്ഗി
റണ്‍വീര്‍ സിങ് – 83
സൂര്യ- ജയ് ഭീം
ടൊവീനോ തോമസ് – മിന്നല്‍ മുരളി
വിക്കി കൗശല്‍ – സര്‍ദാര്‍ ഉദ്ദം
അഭിഷേക് ബച്ചന്‍ – ദസ്വി

മികച്ച നടി

അലിയ ഭട്ട് – ഗംഗുഭായി കത്തിയവാദി
ഭൂമി പെഡ്നേക്കര്‍ – ബദായി ദോ
ദീപിക പഡുക്കോണ്‍ – ഗെഹ്രിയാന്‍
കോണ്‍കൊണാ സെന്‍ ശര്‍മ്മ – ദി റേപ്പിസ്റ്റ്
ലിജോമോള്‍ ജോസ് – ജയ് ഭീം
ഷെഫാലി ഷാ -ജല്‍സാ
ശ്രീലേഖ മിത്ര – വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കല്‍ക്കട്ടാ
വിദ്യ ബാലന്‍ – ജല്‍സാ

മികച്ച സംവിധായകന്‍

അന്‍മോള്‍ സിദ്ദു – ജഗ്ഗി
അപര്‍ണ സെന്‍ – ദി റേപ്പിസ്റ്റ്
കബിര്‍ ഖാന്‍ – 83
പാന്‍ നളിന്‍ – ഛെല്ലോ ഷോ
സഞ്ജയ് ലീല ബന്‍സാലി – ഗംഗുഭായി കത്തിയവാദി
ഷൂജിത് സര്‍ക്കാര്‍ – സര്‍ദാര്‍ ഉദ്ദം
സുരേഷ് ത്രിവേണി – ജല്‍സാ
ടി.ജെ ജ്ഞാനവേല്‍ – ജയ് ഭീം

മികച്ച ഡോക്യുമെന്ററി

എ നൈറ്റ് ഓഫ് നോവിങ് നത്തിങ്
അയേനാ
കിക്കിങ് ബോള്‍സ്
ലേഡിസ് ഒണ്‍ലി
ഉര്‍ഫ്

മികച്ച ഏഷ്യന്‍ ചിത്രങ്ങള്‍

ജോയിലാന്‍ഡ് – പാകിസ്ഥാന്‍
ലുനാന : എ യാക്ക് ഇന്‍ ദി ക്ലാസ് റൂം – ഭൂട്ടന്‍
നോ ലാന്‍ഡ്സ് മാന്‍ – ബംഗ്ലദേശ്
റെഹാനാ മറിയാം നൂര്‍ – ബംഗ്ലാദേശ്
ദി ന്യൂസ് പേപ്പര്‍- ശ്രീലങ്ക

മികച്ച സീരിസുകള്‍

അര്‍ണ്യാക്
മുംബൈ ഡയറീസ് 26/11
ഫേയിം ഗെയിം
മായി
ലിറ്റില്‍ തിങ്സ് ഫൈനല്‍ സീസണ്‍
യെഹ് കാലി കാലി അന്‍ഖേന്‍

മികച്ച നടന്‍ (സീരിസ്)

മോഹിത് റെയ്നാ
പരമ്ബ്രതാ ചാറ്റര്‍ജി
വരുണ്‍ മിത്ര
താഹിര്‍ രാജ് ബഹ്സിന്‍
ധ്രുവ് സെഹ്ഗല്‍

മികച്ച നടി (സീരിസ്)

കോണ്‍കോണാ സെന്‍ശര്‍മ
സാക്ഷി തന്‍വാര്‍
മാധുരി ദിക്ഷിത്
മിഥില പാല്‍ക്കര്‍
രവീണ ടാണ്‍ഡണ്‍
ശ്രിയ പില്‍ഗാവോങ്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here