Home America യു എസ് സേനാക്കപ്പല്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലെത്തി

യു എസ് സേനാക്കപ്പല്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലെത്തി

33
0

ഡല്‍ഹി: ഇന്ത്യന്‍ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്താനായി ആദ്യമായി യു എസ് നാവികസേനാക്കപ്പല്‍ എത്തി. ചെന്നൈ കാട്ടുപ്പള്ളിയിലുള്ള കപ്പല്‍ശാലയിലാണു ‘ചാള്‍സ് ഡ്രൂ’ എന്ന കപ്പലെത്തിയത്. 11 ദിവസത്തെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലിയാണ് ഇവിടെ നടക്കുക. ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കിട്ടിയ അംഗീകാരമാണിതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ചെലവു കുറഞ്ഞതും ആധുനികവുമായ ജോലിയാണ് മറ്റ് രാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here