Home Headline യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ

യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ

64
0

കിയവ്: യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ​വ്ലോഡമിര്‍ സെലന്‍സ്കി. പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി. റഷ്യയും സഖ്യകക്ഷികളും യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ മേഖലകളിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടു​ണ്ട്. ഈ മേഖലകളില്‍ ജനഹിത നടത്തി ഒപ്പംചേര്‍ക്കാനുള്ള റഷ്യന്‍ നീക്കത്തിനിടെയാണ് സെലന്‍സ്കിയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here