Home Headline 500 കോടിയോളം മൂല്യം ,​ ആഡംബര വീട് ദാനം ചെയ്കത് ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍...

500 കോടിയോളം മൂല്യം ,​ ആഡംബര വീട് ദാനം ചെയ്കത് ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ

37
0

ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്ഫെ മുന്‍ ഭാര്യ മെക്കന്‍സ് സ്കോട്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജെഫ് ബെസോസുമായി വേ‍ര്‍പിരി‌ഞ്ഞപ്പോള്‍ ലഭിച്ച ഓഹരികളിലൂടെ കോടീശ്വരിയായ മെക്കന്‍സി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ആഡംബര വസതികള്‍ ദാനം നല്‍കിയതിലൂടെയാണ്. കഴിഞ്ഞ മാസമാണ് കാലിഫോര്‍ണിയ കമ്മ്യൂണിറ്റി ഫൗണ്ടേഷന് 55 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വസതികള്‍ ദാനം ചെയ്തത്. വിവാഹമോചനത്തിന് മുന്‍പ് ഈ വീടുകള്‍ മെക്കന്‍സി സ്കോട്ടിന്റെയും ജെഫ് ബെസോസിന്റെയും ഉടമസ്ഥതയിലായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ ഓഹരികള്‍ വീതം വച്ചു. അപ്പോ( വീടുകള്‍ മെക്കന്‍സിയയുടെ പേരില്‍ വരികയായിരുന്നു.

ആദ്യത്തെ വീട് 2007ലും രണ്ടാമത്തെ വീട് 2014ലും ആയിരുന്നു കോടീശ്വര ദമ്ബതികള്‍ സ്വന്തമാക്കിയത്. 24.45 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആദ്യത്തെ വീട് രണ്ടേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീട് സ്പാനിഷ് ശൈലിയിലാണ് നിര്‍മ്മിച്ചത്. ഏകദേശം 12000 ചതുരശ്രഅടി വിസ്തൃതിയുള്ള ഇവിടെ ഏഴ് കിടപ്പുമുറികളും ഏഴു കുളിമുറികളുമാണ് ഉള്ളത്. രണ്ടാമത്തെ വീട് 12.9 മില്യണ്‍ ഡോളറിനാണ് വാങ്ങിയത്. 4500 ചതുരശ്ര അടി വിസ്കീര്‍ണമാണ് ഈ വീടിനുള്ളത്. 2017ലാണ് രണ്ടാമത്തെ വീട് 12.9 മില്യന്‍ ഡോളറിന് വാങ്ങിയത്. 4,500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here