Home Europe മനോജ് കുമാര്‍ പിള്ള യുക്മ ലയ്സണ്‍ ഓഫീസര്‍

മനോജ് കുമാര്‍ പിള്ള യുക്മ ലയ്സണ്‍ ഓഫീസര്‍

40
0

ലണ്ടന്‍ : യുക്മ ലയ്സണ്‍ ഓഫീസറായി മുന്‍ പ്രസിഡന്‍റ് മനോജ് കുമാര്‍ പിള്ളയെ നിയമിക്കാന്‍ യുക്മ ദേശീയസമിതി യോഗം തീരുമാനിച്ചു. യുക്മയെ യുകെയിലെയും, ഭാരതത്തിലേയും സര്‍ക്കാരുകളുമായും മറ്റ് ഒദ്യോഗിക സംവിധാനങ്ങളെയും ഏകോപ്പിക്കുന്നതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് മനോജ് കുമാര്‍ പിള്ളയ്ക്ക് ദേശീയ സമിതി നല്‍കിയിരിക്കുന്നത്. ഇതാദ്യമാണ് യുക്മയ്ക്ക് ലെയ്സണ്‍ ഓഫീസറെ നിയമിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ യുക്മ പ്രസിഡന്‍റായ മനോജ് കുമാര്‍ പിള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമായ മനോജ് കലാമേള, കായികമേള, ഫാമിലി ഫെസ്റ്റ്, വള്ളംകളി പോലെയുള്ള യുക്മയുടെ എല്ലാ പ്രധാനപരിപാടികള്‍ക്കു പിന്നിലും സജീവ സാന്നിധ്യമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) മുന്‍ പ്രസിഡന്‍റാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്. നിരവധി തവണ റീജണല്‍ കലാമേള ചാമ്ബ്യന്മാരും നാഷണല്‍ കലാമേളയിലെ മുന്‍നിരപോരാളികളും. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്ബനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. ഭാര്യ ജലജ മനോജ്. മൂന്ന് കുട്ടികള്‍. യുക്മ ലെയ്സണ്‍ ഓഫീസറായി നിയമിതനായിരിക്കുന്ന മനോജ്കുമാര്‍ പിള്ളയെ യുക്മ പ്രസിഡന്‍്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here