Home America കേരള സെന്‍റര്‍ ഒരുക്കിയ ഓണാഘോഷം വര്‍ണാഭമായി

കേരള സെന്‍റര്‍ ഒരുക്കിയ ഓണാഘോഷം വര്‍ണാഭമായി

33
0

ന്യൂയോര്‍ക്ക് :താല പൊലിയുടെയും ഫ്രണ്ട്‌സ് ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്‍റെ അകമ്ബടിയോടെ യുള്ള ഘോഷയാത്രയില്‍ ട്രൈസ്റ്റേറ്റ് മാവേലി അപ്പുപിള്ളയ് മഹാബലിയുടെ വേഷത്തില്‍ തിളങ്ങിയ ഓണാഘോഷം ,കേരളസെന്‍ററിന്‍റെ വിമന്‍സ് ഫോറം ലീഡേഴ്‌സ് ഭദ്രദീപം തെളിയിച്ച്‌ ആരംഭിച്ചു. കേരള സെന്‍റര്‍ പ്രസിഡന്‍റ് അലക്‌സ് എസ്തപ്പാന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്കര്‍ ഓണം സന്ദേശം നല്‍കി. ഓണത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രശസ്ത സാഹ്യത്യകാരനായ ജെ മാത്യൂസ് നല്‍കി. കേരള സെന്‍റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്‍ ഡോ: തോമസ് എബ്രഹാം ആശസകള്‍ അര്‍പ്പിച്ചു.

യുവാക്കളെ പ്രതിനിധികരിച്ചു ക്രിസ്റ്റി ജോസ് ഓണാംശസകള്‍ നല്‍കി. ബിന്‍സി ചെരുപുറം , വിന്‍സി കാവുംപുറത്ത്, ദീപ്തി സ്റ്റീഫന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.കേരള സെന്റര്‍ വിമന്‍സ് ഫോറം അവതരിപ്പിച്ച മനോഹരമായ തിരുവാതിര വേറിട്ട ദൃശ്യഭംഗി ഒരുക്കി. പരിപാടികളുടെ എം സി ജോസ് ഇല്ലിക്കല്‍ ആയിരുന്നു. ജെയിംസ് തോട്ടം , രാജുതോമസ്, എബ്രഹാം തോമസ് (അബി) എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്കു നേതൃത്വം കൊടുത്തു . തുടര്‍ന്ന് ന്യൂയോര്‍ക്കിലെ കൊട്ടിലിയന്‍ റെസ്‌റ്റോറന്റ് ഒരുക്കിയ ഓണ സദ്യയോടെ പരിപാടികള്‍ സമാപിച്ചു. വീഡിയോ ആന്‍ഡ് ക്യാമറ -മാത്യുക്കുട്ടി ഈശോ

LEAVE A REPLY

Please enter your comment!
Please enter your name here