Home Europe യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 15 ന് എസെക്സിലെ റൈലെയില്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 15 ന് എസെക്സിലെ റൈലെയില്‍

29
0

ലണ്ടന്‍ : പതിമൂന്നാമത് യുക്മ നാഷണല്‍ കലാമേളയ്‌ക്ക് മുന്നോടിയായി നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 15 ന് എസ്സെക്സിലെ റൈലെ സ്വയിന്‍ പാര്‍ക്ക് സ്‌കൂളില്‍ വെച്ച്‌ നടത്തും.
യുക്മയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ളിയയിലെ കലാമേള കുറ്റമറ്റ രീതിയില്‍ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയണല്‍ നേതൃത്വം. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്റേയും നാഷണല്‍ കമ്മിറ്റി മെമ്ബര്‍ സണ്ണിമോന്‍ മത്തായിയുടെയും നേതൃത്വത്തില്‍ റീജിയന്‍ സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജ്, ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അലോഷ്യസ് ഗബ്രിയേല്‍ മറ്റ് റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. ഈസ്റ്റ്‌ ആംഗ്ളിയ റീജിയണില്‍ ഉള്‍പ്പെട്ട അസോസിയേഷനുകള്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വരുന്ന യുക്‌മ കലോത്സവത്തില്‍ പങ്കെടുക്കുവാനുള്ള ഊര്‍ജ്ജിതമായ തയ്യാറെടുപ്പുകളിലാണ്. കലാമേളയോട് അനുബന്ധിച്ചു നടന്ന ലോഗോ ഡിസൈന്‍ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ് തയാറാക്കിയ ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ലോഗോ മത്സരത്തില്‍ വിജയിയായ സിജോ ജോര്‍ജ്ജിന്‌ ഒക്‌ടോബര്‍ 15 ന് കലാമേള വേദിയില്‍ വച്ച്‌ ട്രോഫി സമ്മാനിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here