Home Europe അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 23,24,25 തീയതികളില്‍

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 23,24,25 തീയതികളില്‍

49
0

ഡബ്ലിന്‍ : അയര്‍ലന്‍ഡ്സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ “ഒരുക്കം’ 2022 നവംബര്‍ 23,24,25 തീയതികളില്‍ (ബുധന്‍, വ്യാഴം, വെള്ളി) നടക്കും.
വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്സ് റിയാല്‍ട്ടോ സെന്‍റ് തോമസ് പാസ്റ്ററല്‍ സെന്‍്ററില്‍ വച്ചാണ് നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച്‌ വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 15. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ക്ലെമന്‍റ് പാടത്തിപറമ്ബില്‍, അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. ജോസഫ് ഓലിയക്കാട്ട് : +353 89 430 9431, ആല്‍ഫി ബിനു : +353 87 767 8365 , ജിന്‍സി ജിജി : +353 87 911 0635, ബിജു നടയ്ക്കല്‍ : +353 87 665 3881

Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony’s Rd, Rialto, Dublin 8, D08 E8P3

LEAVE A REPLY

Please enter your comment!
Please enter your name here