Home Gulf ‘ ഇന്ത്യ@75 ‘ ബി ക്വിസ് ; മെഗാ വിജയികളെ പ്രഖ്യാപിച്ചു

‘ ഇന്ത്യ@75 ‘ ബി ക്വിസ് ; മെഗാ വിജയികളെ പ്രഖ്യാപിച്ചു

18
0

മനാമ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഗള്‍ഫ് മാധ്യമം ‘നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റു’മായി സഹകരിച്ച്‌ നടത്തിയ ‘ഇന്ത്യ@75’ബി ക്വിസ് മത്സരത്തിന്‍റെ മെഗാ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം മെഗാസമ്മാനമായ അല്‍ഫാസ്റ്റാര്‍ സ്പോണ്‍സര്‍ ചെയ്ത 40 ഇഞ്ച് ടി.വിക്ക് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയും ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയുമായ സനീറ ഷംസു അര്‍ഹയായി. രണ്ടാം മെഗാസമ്മാനമായ മൈജി സ്പോണ്‍സര്‍ ചെയ്ത എട്ട് ഇഞ്ച് ഐപാഡ് കോഴിക്കോട് കല്ലായി സ്വദേശിയും ബഹ്റൈനില്‍ ഗ്രാഫിക് ഡിസൈനറുമായ കെ.പി. സമീറിന് ലഭിച്ചു.

ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ഗള്‍ഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ശരിയുത്തരം നല്‍കുന്നവരില്‍നിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരില്‍നിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. നൂറുകണക്കിന് എന്‍ട്രികളാണ് ദിവസവും ലഭിച്ചത്. എല്ലാ ദിവസവും നാല് വിജയികള്‍ക്ക് സമ്മാനം നല്‍കി. അസ്ഗറലി പെര്‍ഫ്യൂം, കിംസ്ഹെല്‍ത്ത്, ബ്രിട്ടാനിയ, അല്‍ നൂര്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍, യൂനിഗ്രാഡ് എജുക്കേഷന്‍ സെന്‍റര്‍, മറാസീല്‍ ട്രേഡിങ് എന്നിവരും മത്സരത്തില്‍ പ്രായോജകരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here