Home Gulf നവോദയ 13-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം

നവോദയ 13-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം

18
0

റിയാദ് : നവോദയ കലാസാംസ്കാരിക വേദി 13ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫിസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിക്രമലാല്‍ സ്വാഗതസംഘം കണ്‍വീനര്‍ കുമ്മിള്‍ സുധീറിന് നല്‍കി ലോഗോ പ്രകാശനം നിര്‍വഹിച്ചു. തിരുവനന്തപുരം വേളാവൂര്‍ സ്വദേശിയായ ആര്‍ട്ടിസ്റ്റ് സുനില്‍ വേളാവൂര്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്. യോഗത്തില്‍ സെക്രട്ടറി പയ്യന്നൂര്‍ രവീന്ദ്രന്‍, ബാബുജി, വിക്രമലാല്‍, പൂക്കോയ തങ്ങള്‍, ശ്രീരാജ്, മനോഹരന്‍, ഷാജു പത്തനാപുരം, അനില്‍ പിരപ്പന്‍കോട്, അബ്ദുല്‍ കലാം എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 21ന് റിയാദ് അല്‍-ഹൈര്‍ ഉവൈദ ഫാമില്‍ തുറന്ന വേദിയില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മ, എം 80 മൂസ ടീം അംഗങ്ങളായ സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, കബീര്‍ തുടങ്ങിയവരും ദമ്മാമില്‍ നിന്നുള്ള നാടന്‍പാട്ടുകാരുടെ കൂട്ടായ്മയായ സൗദി പാട്ടുകൂട്ടം കലാകാരന്മാരും പങ്കെടുക്കും.

‘നവോദയ ദിന’വും സ്കോളര്‍ഷിപ് വിതരണവും നാളെ

ഈ വര്‍ഷത്തെ നവോദയ സ്കോളര്‍ഷിപ് വിതരണം വെള്ളിയാഴ്ച വൈകീട്ട് 3.30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മുന്‍ സാംസ്കാരിക മന്ത്രിയും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്‌ അംഗവുമായ സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ഷവും 10, 12 ക്ലാസുകളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന നവോദയ അംഗങ്ങളുടെ കുട്ടികള്‍ക്ക് സംഘടന സ്കോളര്‍ഷിപ് നല്‍കുന്നുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ 331 കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 10ാം ക്ലാസില്‍നിന്ന് 184 പേരും 12ാം ക്ലാസില്‍നിന്ന് 147 കുട്ടികളും ഉള്‍പ്പെടുന്നു. ഉന്നതവിജയം നേടുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലും ഉള്ള കുട്ടികള്‍ക്ക് 2010 മുതലാണ് എല്ലാ വര്‍ഷവും സ്കോളര്‍ഷിപ് നല്‍കുന്നത്. 486 വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹരായത്‌. എല്ലാവര്‍ഷവും നവോദയ ദിനത്തിലാണ് സ്കോളര്‍ഷിപ് വിതരണം നടത്താറുള്ളത്‌. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും നവോദയ ഭാരവാഹികള്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here